തിരുവനന്തപുരം: ബ്ലൂവെയിൽ പോക്കിമോൻ മോമോക്ക് തുടങ്ങിയ ഓൺലൈൻ കൊലയാളി ഗെയിമുകൾക്കു പകരം സംസ്‌ഥാന സർക്കാറിന്റെ പുതിയ ഓൺലൈൻ ഗെയിമുകൾ. ഐതിഹ്യമാലയും പഞ്ചതന്ത്രവും ഇനി കുട്ടികൾക്ക് വായിച്ചു മാത്രമല്ല കളിച്ചും വളരാം. കായംകുളം കൊച്ചുണ്ണിയും പാക്കനാരും കടമറ്റത്ത‌് കത്തനാരും കള്ളിയങ്കാട്ട‌് നീലിയും ഉൾപ്പെടെയുള്ള മലയാളികളുടെ പ്രിയപ്പെട്ടവർ ഇനി സൂപ്പർ ഹീറോ പദവിയിലേക്ക്.
ഗെയിംസ‌് അനിമേഷൻ ഉൽപ്പന്നങ്ങൾക്ക‌് സംസ്ഥാനത്ത‌് ആവശ്യക്കാർ ഏറുകയാണ‌്. എന്നാൽ വിദേശ ഉൽപ്പന്നങ്ങളാണ് കൂടുതലും ലഭ്യമായുള്ളത്. ഓൺലൈൻ മേഖലയിലെ വിനോദവ്യവസായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ അനിമേഷൻ ഗെയിംസ‌് വിഷ്വൽ ഇഫക്ട‌്സ‌് മേഖലയിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങുകയാണ് സാംസ‌്കാരികവകുപ്പ‌്.
Read also:ചികിത്സ ലഭിക്കാതെ യുവാവ് മരിച്ച സംഭവം; ആശുപത്രിക്കെതിരെ യുവജന കമ്മിഷന്‍
കുട്ടികളിൽ അക്രമവാസനയും വ്യക്തിത്വവൈകല്യവും സൃഷ്ടിക്കുന്ന തരത്തിലുള്ള ഗെയിമുകൾക്ക് പകരം പഞ്ചതന്ത്രം കഥകൾ, ഐതിഹ്യമാല, പുരാണേതിഹാസങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ഗെയിമുകളും അനിമേഷൻ കഥകളുമാകും കേന്ദ്രം നിർമിക്കുക .
കൂടിയാട്ടം, കഥകളി, ഓട്ടൻതുള്ളൽ, തോൽപാവക്കൂത്ത‌്, കളരിപ്പയറ്റ‌് തുടങ്ങിയ കലാരൂപങ്ങളുടെ പ്രചാരണത്തിനും ഈ അവസരം പ്രയോജനപ്പെടുത്തും. ഗെയിമിങ് അനിമേഷൻ പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക‌് 50 ലക്ഷംരൂപ ചെലവഴിക്കാൻ സർക്കാർ ഭരണാനുമതി നൽകി.
Post Your Comments