കൊച്ചി: ദക്ഷിണ റെയില്‍വേ ഓണം സ്‌പെഷല്‍, വേളാങ്കണ്ണി തീര്‍ഥാടക സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. അതിനുവേണ്ട റിസര്‍വേഷനും ആരംഭിച്ചിട്ടുണ്ട്. ഇത്തവണ നിരവധി ട്രെയിനുകളാണ് ഓണത്തിനുവേണ്ടി സ്‌പെഷ്യലായി പ്രഖ്യാപിച്ചിരിക്കുന്നത്. ട്രയിനുകളുടെ വിവരണങ്ങള്‍ ചുവടെ,
Also Read : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകള്‍ വൈകിയോടുന്നു
1.ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സ്‌പെഷല്‍ ഫെയര്‍ (06022) സ്‌പെഷല്‍ 23ന് വൈകിട്ട് 3.15ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തും.
2. തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ സ്‌പെഷല്‍ (06021) 22ന് രാത്രി 7.10ന് പുറപ്പട്ടു പിറ്റേ ദിവസം രാവിലെ 11.45ന് ചെന്നൈയില്‍ എത്തും.
3. എറണാകുളം ചെന്നൈ സ്‌പെഷല്‍ (06014) 24ന് ഉച്ചയ്ക്കു 2.45ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 4.50ന് ചെന്നൈയില്‍ എത്തും.
4. ചെന്നൈ സെന്‍ട്രല്‍ കൊച്ചുവേളി സ്‌പെഷല്‍ (06047) 21, 27 തീയതികളില്‍ ഉച്ചയ്ക്കു മൂന്നിന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6.45ന് കൊച്ചുവേളിയില്‍ എത്തും.
5. കൊച്ചുവേളി ചെന്നൈ സെന്‍ട്രല്‍ (06048) 22, 28 തീയതികളില്‍ കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 7.40ന് ചെന്നൈയിലെത്തും.
6. നാഗര്‍കോവില്‍ മംഗളൂരു ജംക്ഷന്‍ സ്‌പെഷല്‍ ഫെയര്‍ (06023) (കോട്ടയം വഴി) 26ന് വൈകിട്ടു 4.15ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6.30ന് മംഗളൂരുവില്‍ എത്തും.
7. മംഗളൂരു ജംക്ഷന്‍- നാഗര്‍കോവില്‍ (06024) സ്‌പെഷല്‍ 27ന് രാവിലെ 8.30ന് പുറപ്പെട്ടു രാത്രി 10.15ന് നാഗര്‍കോവിലില്‍ എത്തും.
8. തിരുനെല്‍വേലി മംഗളൂരു (06019) സ്‌പെഷല്‍ 23ന് വൈകിട്ട് 5.55ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 12.30ന് മംഗളൂരുവില്‍ എത്തും.
9. മംഗളൂരു തിരുനെല്‍വേലി (06020) സ്‌പെഷല്‍ 24ന് വൈകിട്ട് 3.40ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 9.45ന് തിരുനെല്‍വേലിയില്‍ എത്തും.
വേളാങ്കണ്ണി സ്‌പെഷല്‍ ട്രെയിനുകള്‍
1. തിരുവനന്തപുരം വേളാങ്കണി (06046) സ്‌പെഷല്‍ തിരുവനന്തപുരത്തു നിന്നു 29, സെപ്റ്റംബര്‍ 5 തീയതികളില്‍ ഉച്ചയ്ക്കു 3.30ന് പുറപ്പെട്ടു പിറ്റേദിവസം പുലര്‍ച്ചെ 3.45ന് വേളാങ്കണ്ണിയില്‍ എത്തും. നാഗര്‍കോവില്‍, മധുര വഴിയാണു സര്‍വീസ്.
2. വേളാങ്കണ്ണി തിരുവനന്തപുരം (06045) സ്‌പെഷല്‍ 30, സെപ്റ്റംബര്‍ അഞ്ച് തീയതികളില്‍ രാത്രി 10.10ന് പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു 12.15ന് തിരുവനന്തപുരത്ത് എത്തും. മധുര, നാഗര്‍കോവില്‍ വഴിയാണു സര്‍വീസ്.
3. എറണാകുളം വേളാങ്കണ്ണി (06016) 28, 31, സെപ്റ്റംബര്‍ നാല്, ഏഴ് തീയതികളില്‍ രാത്രി 11ന് പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്കു ഒരു മണിക്കു വേളാങ്കണ്ണിയിലെത്തും.. പാലക്കാട്, ഈറോഡ് വഴിയാണു സര്‍വീസ്
4. വേളാങ്കണ്ണി എറണാകുളം ജംക്ഷന്‍ (06015) സ്‌പെഷല്‍ 29, സെപ്റ്റംബര്‍ രണ്ട്, അഞ്ച്, ഒന്‍പത് തീയതികളില്‍ രാത്രി 11.45ന് പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു 1.40ന് എറണാകുളത്ത് എത്തും.
Post Your Comments