Latest NewsIndia

ഷെല്‍ട്ടര്‍ ഹോം കേസിലെ മുഖ്യപ്രതി കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിക്കാനിരുന്നയാൾ; പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ

വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിയൊരുക്കിയിരിക്കുന്നത്

പട്ന : മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസിലെ മുഖ്യപ്രതി മുസാഫര്‍പൂരില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനിരുന്ന ആളെന്ന് വെളിപ്പെടുത്തൽ. ഷെല്‍ട്ടര്‍ ഹോമിലെ പ്രായപൂര്‍ത്തിയെത്താത്ത അന്തേവാസികളെ ലൈംഗികപീഡനത്തിനിരയാക്കിയ ബാലികാ ഗൃഹിന്റെ നടത്തിപ്പുകാരനായിരുന്നു ബ്രിജേഷ് ടാക്കൂറാണ് പുതിയ വെളുപ്പെടിത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ബ്രിജേഷിൻറെ വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

ALSO READ: സർക്കാർ അഗതിമന്ദിരത്തിൽ 20 പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം; ജില്ലാ ഓഫീസര്‍ അടക്കം 10 പേര്‍ പിടിയിൽ

‘എന്നെ മനപ്പൂര്‍വ്വം കുറ്റക്കാരനായി ചിത്രീകരിക്കുകയാണ്. ഞാന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറെടുക്കുകയായിരുന്നു. മുസാഫര്‍പൂരില്‍ നിന്നും മത്സരിക്കും എന്നു വരെ തീരുമാനമാക്കിയതായിരുന്നു.’ കേസിലെ മറ്റ് ഒന്‍പതു പ്രതികൾക്കൊപ്പം പ്രത്യേക പോക്‌സോ കോടതിയിലേക്കു നീങ്ങവേ ബ്രിജേഷ് മാധ്യമങ്ങളോടു പറഞ്ഞു.

തനിക്കെതിരെ പെണ്‍കുട്ടികളാരും മൊഴി നല്‍കിയിട്ടില്ലെന്നാണ് ബ്രിജേഷ് പറയുന്നത്. ഷെല്‍ട്ടര്‍ ഹോം സന്ദര്‍ശിക്കാനെത്തിയിരുന്ന ബ്രിജേഷ് എന്നു പേരുള്ള ഒരു ജഡ്ജിയെയാണ് ‘ഹണ്ടര്‍ വാലേ അങ്കിള്‍’ എന്ന് പെണ്‍കുട്ടികള്‍ വിശേഷിപ്പിച്ചതെന്നും തന്നെയല്ല അവർ ഉദ്ധേശിച്ചതെന്നുമാണ് ടാക്കൂറിന്റെ വാദം

അതേസമയം ബ്രിജേഷിന് പാർട്ടിയുമായുള്ള ബന്ധം ബീഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ചുമതലയുള്ള കൗക്കാബ് ഖദ്രി നിഷേധിച്ചു. ‘ബ്രിജേഷിന്റെ പ്രസ്താവന അസംബന്ധമാണ്. അയാള്‍ക്ക് ജെ.ഡി.യും ബി.ജെ.പിയുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്’ ഖദ്രി മാധ്യമങ്ങളോടു പറഞ്ഞു.

shortlink

Post Your Comments


Back to top button