റിയാദ്: ആറ് മാസത്തിനിടെ സൗദിയില്‍ ജോലിനഷ്ടപ്പെട്ട വിദേശികളുടെ എണ്ണം അഞ്ച് ലക്ഷത്തിലധികമെന്ന് റിപ്പോര്‍ട്ട്. ഇതിനൊപ്പം കൂടുതല്‍ മേഖലകളിലേയ്ക്ക് സ്വദേശിവത്ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സൗദി മന്ത്രാലയം. അതേസമയം രാജ്യത്ത് സ്വദേശിവത്ക്കരണം ശക്തമാക്കിയെങ്കിലും ഈ വര്‍ഷം ആദ്യ മൂന്നു മാസത്തില്‍ മാത്രം മൂന്നര ലക്ഷം പേര്‍ക്ക് പുതിയ തൊഴില്‍ വിസകളാണ് വിദേശികള്‍ക്ക് പുതുതായി അനുവദിച്ചത്.
Read Also : സ്വദേശിവത്ക്കരണം : കടുത്ത നടപടിയുമായി സൗദി മന്ത്രാലയം : പ്രവാസികള്‍ക്ക് മുന്നറിയിപ്പ്
ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷ്വറന്‍സ് പുറത്ത് വിട്ടതാണ് പുതിയ റിപ്പോര്‍ട്ട്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി മൂന്ന് ലക്ഷത്തിലേറെ വിദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ഈ വര്‍ഷം ആദ്യ പകുതിയില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ക്കാണ് (5,12,000) ജോലി നഷ്ടപ്പെട്ടത്.
Post Your Comments