ന്യൂഡല്‍ഹി: ഇനി കത്തുമായി വീട്ടിലെത്തുന്നത് പോസ്റ്റ് മാന്‍ അല്ല പോസ്റ്റ് പേഴ്സണ്‍ ആയിരിക്കും. തപാല്‍ വകുപ്പിലെ പോസ്റ്റ്മാന് തസ്തികയുടെ പേര് പോസ്റ്റ് പേഴ്സണ്‍ എന്ന് പാര്‍ലമെന്ററി സ്ഥിരം സമിതി പരിഷ്കരിക്കാൻ ഒരുങ്ങുകയാണ്. ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂര്‍ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം ശുപാർശ ചെയ്തത്.
Read also: ഇനിമുതൽ വീട്ടുപടിക്കൽ എടിഎമ്മുമായി പോസ്റ്റ്മാന് എത്തും
പോസ്റ്റ് മാൻ തസ്തികയിൽ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും തസ്തികയുടെ പേര് ഇപ്പോഴും പോസ്റ്റ്മാന് എന്ന് തന്നെയാണ്. മുൻപ് ആണ്‍പെണ്‍ വേര്‍തിരിവ് പ്രകടിപ്പിക്കാത്ത ‘ഡാക്യ’ എന്ന പേര് തപാല്‍ വകുപ്പ് നിർദേശിച്ചെങ്കിലും ഹിന്ദി വാക്ക് ആയതിനാൽ ഇത് പരിഗണിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
Post Your Comments