ന്യൂഡൽഹി: ബാങ്കിങ് സേവനവുമായി പോസ്റ്റ്മാൻ ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും. 2018 മാര്‍ച്ചോടെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ ഒന്നര ലക്ഷത്തോളം പോസ്റ്റ്മാന്‍മാര്‍ക്ക് ഹൈ ടെക് ഉപകരണങ്ങൾ നൽകാനാണ് പദ്ധതി. ബയോമെട്രിക് റീഡര്‍, പ്രിന്റര്‍, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് റീഡര്‍ എന്നിവ ഉള്‍പ്പടെയുള്ള മൈക്രോ എടിഎം ആണ് പോസ്റ്റ്മാന്‍മാര്‍ക്ക് നല്‍കുക.
എല്‍പിജി, വൈദ്യുതി, സ്കൂള്‍ ഫീസ് തുടങ്ങി ഒരു ഡസനോളം ബില്‍ പെയ്മെന്റുകള്‍ നല്‍കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. നിക്ഷേപത്തേക്കാള്‍ പണമിടപാടുകള്‍ക്കാണ് ബാങ്ക് പ്രാധാന്യം നല്‍കുകയെന്ന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ചീഫ് എക്സിക്യുട്ടീവ് എ.പി സിങ് വ്യക്തമാക്കി.
Post Your Comments