Latest NewsInternational

മനുഷ്യകോശങ്ങള്‍ക്ക് ഇനി പ്രായമാകില്ല : മനുഷ്യകുലത്തെ സംബന്ധിച്ച് ഏറ്റവും വലിയ കണ്ടുപിടുത്തം : ഈ മരുന്ന് കാന്‍സറിനും ഫലപ്രദം

മനുഷ്യകോശങ്ങള്‍ക്ക് ഇനി പ്രായമാകില്ല. മനുഷ്യകുലത്തെ സംബന്ധിയ്ക്കുന്ന ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മനുഷ്യശരീരത്തിലെ കോശങ്ങള്‍ക്ക് പ്രായമാകാതെ സംരക്ഷിച്ചു നിര്‍ത്താന്‍ മരുന്ന് കണ്ടെത്തിക്കൊണ്ടുള്ള വിപ്ലവകരമായ പരീക്ഷണത്തിനാണ് എക്സിറ്റര്‍ യൂണിവേഴ്സിറ്റി സാക്ഷ്യം വഹിച്ചിരിക്കുന്നത്. മനുഷ്യര്‍ ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയുന്ന ഏറ്റവും ഫലപ്രദമായ മുന്നേറ്റമാണ് കണ്ടുപിടുത്തമെന്ന് പ്രൊഫസര്‍ ലോന ഹാരിസ്സ് പ്രതികരിച്ചു. ചികിത്സാ രംഗത്ത് ഏറെ സഹായകരമാകുന്ന പരീക്ഷണമാണിത്.

രക്തക്കുഴലുകള്‍ക്കുള്ളിലെ എന്റോതീലിയല്‍ കോശങ്ങളെക്കുറിച്ച് നടത്തിയ പരീക്ഷണമാണ് പുതിയ പരീക്ഷണങ്ങളിലേക്ക് വഴിതുറന്നത്. കോശങ്ങളുടെ പ്രായം കഴിഞ്ഞാല്‍ പിന്നീട് അവയ്ക്ക് കോശ വിഭജനം സാധിക്കില്ല. ഈ പരീക്ഷണ മിശ്രിതം ഇത്തരം മൃതകോശങ്ങളുടെ എണ്ണം അമ്പത് ശതമാനം കുറച്ചു. രക്തകോശങ്ങളുടെ മാത്രമല്ല, ഹൃദയാഘാതം കാന്‍സറടക്കമുള്ള വലിയ അസുഖങ്ങളുടെ ചികിത്സയ്ക്കും ഈ മരുന്ന് ഉപകരിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button