Kerala

അവധി പ്രഖ്യാപിച്ചതായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും

അവധിയെ സംബന്ധിച്ച തീരുമാനം രാവിലെ 6 മണിക്ക് മാത്രമേ ഉണ്ടാകുകയുള്ളു

അവധി പ്രഖ്യാപിച്ചതായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണെന്നും ഇതിന്റെ ഉറവിടം കണ്ടെത്തി നടപടിയെടുക്കാൻ സൈബർപോലീസിനോട് ആവശ്യപ്പെടുന്നതാണെന്നും വ്യക്തമാക്കി കൊല്ലം കളക്ടർ. ജില്ലാ ഭരണകൂടം ഇതു വരെ അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും അവധിയെ സംബന്ധിച്ച തീരുമാനം രാവിലെ 6 മണിക്ക് മാത്രമേ ഉണ്ടാകുകയുള്ളുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ജില്ലാ ഭരണകൂടം ഇതു വരെ അവധി പ്രഖ്യാപിച്ചിട്ടില്ല. അവധിയെ സംബന്ധിച്ച തീരുമാനം രാവിലെ 6 മണിക്ക്മാത്രമേ ഉണ്ടാകുകയുള്ളു. ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് IT ആക്ട് പ്രകാരം കുറ്റകരമാണ്.ഇതിന്റെ ഉറവിടം കണ്ടെത്തി നടപടിയെടുക്കാൻ സൈബർ Kerala Police പോലീസിനോട് ആവശ്യപ്പെടുന്നതാണ്. തമാശകലർന്ന പ്രതികരണങ്ങൾ സ്വാഗതം ചെയ്യുന്നു.എന്നാൽഅനുചിതവും അശ്ലീലച്ചുവയുള്ളതുമായ പ്രതികരണങ്ങൾ നടത്തുന്നവരെ നിയമ നടപടികൾ കാത്തിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button