Festivals

സ്വതന്ത്രദിനത്തിൽ ആശംസകള്‍ ആര്‍ക്ക് നേരണം!

അങ്ങനെയെങ്കിൽ ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ ആർക്കെല്ലാം ആശംസകള്‍ നേരണമെന്ന്

ഇന്ത്യ സ്വതന്ത്രദിനം ആഘോഷിക്കുമ്പോൾ എല്ലാവരും പരസ്‌പരം ആശംസകൾ നേരാറുണ്ട്. ഇപ്പോൾ നേരിൽ ആശംസിക്കുന്നതിനേക്കാൾ കൂടുതൽ സോഷ്യൽ മീഡിയയിലൂടെയാണ്‌ പലരും ആശംസകൾ അറിയിക്കുന്നത്. അങ്ങനെയെങ്കിൽ ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ ആർക്കെല്ലാം ആശംസകള്‍ നേരണമെന്ന് നോക്കാം.

സ്വതന്ത്ര സുന്ദര ഭാരതത്തിനായി പോരാടി വീണവർക്ക്, ദേശീയതയുടേയും മതത്തിന്റെയും പേരിൽ നാം ആഘോഷിച്ച രക്തസാക്ഷിത്വങ്ങൾക്ക്, വർഷം തോറും അതിർത്തികളിൽ അഭിമാനയിടങ്ങളിൽ നാം ബലി നൽകുന്ന സൈനികർക്ക്, പ്രത്യേക പട്ടാള നിയമം നിലനിൽക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അപഹരിക്കപ്പെടുന്ന ജീവിതങ്ങൾക്ക്, വടക്കൻ സംസ്ഥാനങ്ങളിൽ തീവ്ര സവർണ്ണ അനീതിക്ക് പാത്രമായി പൊലിഞ്ഞു പോയ ജീവിതങ്ങൾക്ക് സമരസപ്പെട്ട് ജീവിക്കേണ്ടി വരുന്നൊരു തലമുറയ്ക്ക്.

ഭൂരിപക്ഷ വർഗ്ഗീയത ദേശീയതയാകുന്ന കാലത്ത് ന്യൂനപക്ഷ വർഗ്ഗീയത ബ്രാന്റ് ചെയ്യപ്പെട്ട് തുടച്ച് നീക്കപ്പെട്ട കുടുംബ പരമ്പരകൾക്ക്, കയ്യൂക്കിന് മുന്നിൽ പതറാതെ മരണം വരിച്ച തൂലികകൾക്ക്, ശബ്ദം ,നിറം നഷ്ടപ്പെട്ട കലാരൂപങ്ങൾക്ക് കലാകാരന്മാർക്ക് പിന്നെ ഇരുട്ടിൽ തെരുവിൽ പിച്ചിചീന്തപ്പെട്ട ഭാരതത്തിന്റെ മാനത്തിന് തുടങ്ങിയവർക്കെല്ലാം ആശംസകൾ അറിയിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button