KeralaLatest News

ഇടുക്കി അണക്കെട്ടില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നു

തൊടുപുഴ : ഇടുക്കിയില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2397.50 അടിയായി ജലനിരപ്പുയര്‍ന്നിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 128 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ പരീക്ഷണ തുറക്കല്‍ (ട്രയല്‍ റണ്‍) നടത്താനാണു സര്‍ക്കാരിന്റെ തീരുമാനം.

read also : ഇടമലയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

മണിക്കൂറില്‍ 0.06 അടി എന്ന നിരക്കിലാണു ജലനിരപ്പുയരുന്നത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വ്യാഴാഴ്ച വൈകിട്ട് ആറോടെ ജലനിരപ്പ് 2398 അടിയിലെത്തുമെന്നാണു കരുതുന്നതെന്നു കെഎസ്ഇബി. ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. തുടര്‍ന്ന് 24 മണിക്കൂറുകള്‍ക്കുശേഷം ഷട്ടറുകള്‍ തുറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button