Latest NewsKerala

കനത്തമഴ: ജില്ലയില്‍ വ്യാപക ഉരുള്‍ പൊട്ടല്‍, റവന്യു വകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ റവന്യു വകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നലെ ഒരേ സമയത്ത് ഇരുപതിലേറെ സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായി. ഇരിട്ടി താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

ഇരിട്ടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇന്നലെ രണ്ട്‌പേര്‍ മരിച്ചിരുന്നു. ഇമ്മട്ടിയില്‍ തോമസ്, ഷൈനി എന്നിവരാണ് മരിച്ചത്. ഉരുള്‍ പൊട്ടലില്‍ വീട് തകര്‍ന്നാണ് ഇവര്‍ മരിച്ചത്.

Also Read : കനത്ത മഴ വയനാട് ഒറ്റപ്പെട്ടു: ഉരുൾപൊട്ടലിൽ ഒരു മരണം: സംസ്ഥാനത്ത് നിരവധി മരണം

മലയോര മേഖലകളിലെ റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. വ്യാപക കൃഷി നാശവം ഉണ്ടായിട്ടുണ്ട്. നൂറിലധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇരുന്നൂറിലെറെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു. പൊലീസിനും അഗ്നിശമനസേനയ്ക്കും പുറമെ ടെറിട്ടോറിയല്‍ ആര്‍മിയെയും പ്രതിരോധ സുരക്ഷാ സേനയേയും കളക്ടര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ബാവലി ,ചീങ്കണ്ണി, കാഞ്ഞിര തുടങ്ങിയ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്.

വെള്ളം കയറിയ പാല്‍ചുരം കോളനിയിലെ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ളഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

പുഴയോരങ്ങളിലും കുന്നിന്‍ ചെരുവുകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ അറിയിച്ചു. മഴ തുടര്‍ന്നാല്‍ രാത്രിയില്‍ വെള്ളം കയറാനിടയുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ ഉറക്കമൊഴിഞ്ഞിരിക്കണമെന്നും ജാഗരൂകരായിയ്ക്കണമെന്നും,സഹായം ആവശ്യമുള്ളവര്‍ താലൂക്ക് ഓഫീസിലെ കണ്‍ട്രോള്‍ റൂമുമായും ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും സഹായം തേടണമെന്നും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴക്കെടുതി മൂലം ഇതുവരെ പതിനാറു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button