Latest NewsGulf

ഇത്തവണ പെരുന്നാളിനും ഓണത്തിനും നാട്ടിലേയ്ക്ക് പോകാനിരുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി

ദുബായ് : ഇത്തവണ പെരുന്നാളിനും ഓണത്തിനും നാട്ടിലേയ്ക്ക് പോകാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. അവധി സീസണായതിനാല്‍ വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാണ് വര്‍ധിപ്പിച്ചതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്.. കുടുംബത്തോടൊപ്പം നാട്ടില്‍ പോകാനുള്ള തീരുമാനം പലരും ഒഴിവാക്കി.

read also : മലയാളികളെ പിഴിഞ്ഞ് നിരവധി വിമാനക്കമ്പനികള്‍

അടുത്തമാസം അവസാനത്തോടെ ചില വിമാനങ്ങളില്‍ മടക്കയാത്രയ്ക്ക് ഇക്കോണമി ക്ലാസില്‍ സീറ്റില്ല. നിരക്കു കുറയാന്‍ അടുത്തമാസമാകണം. എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, ജെറ്റ് എയര്‍വെയ്‌സ്, ബജറ്റ് എയര്‍ലൈനുകളായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഫ്‌ളൈ ദുബായ്, ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ എന്നിവയിലെല്ലാം ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
വണ്‍വേ ടിക്കറ്റിന് ശരാശരി 1000 ദിര്‍ഹത്തിന് (18,500 രൂപയോളം) അടുത്താണു നിരക്ക്. 16 മുതല്‍ വീണ്ടും വര്‍ധിക്കും. ഈ മാസം അവസാനം മടങ്ങാനുള്ള ടൂവേ ടിക്കറ്റിന് നാലായിരത്തോളം ദിര്‍ഹമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button