KeralaLatest News

ദിലീപിന്റെ സസ്‌പെന്‍ഷന്‍; അമ്മയില്‍ രഹസ്യ വോട്ടെടുപ്പെന്ന് റിപ്പോര്‍ട്ട്

കുറ്റാരോപിതന്‍ മാത്രമാണെന്ന നടന്‍ മുകേഷിന്റെ വാദത്തെ

ദിലീപിന്റെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ താര സംഘടനയായ അമ്മ പ്രത്യേക ജനറല്‍ ബോഡി വിളിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ജനറല്‍ ബോഡിയില്‍ രഹസ്യ വോട്ടെടുപ്പ് നടക്കുമെന്നും സൂചനയുണ്ട്. സംഘടനയിലെ വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാകും തീരുമാനം.

രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരുമായി ചൊവ്വാഴ്ച ‘അമ്മ’ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ദിലീപിനെ സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു ഇവര്‍ പ്രധാന ആവശ്യം. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്ന നടന്‍ മുകേഷിന്റെ വാദത്തെ പത്മപ്രിയ എതിര്‍ത്തു.

ദിലീപ് പ്രതിയാണെന്നും കേസില്‍ ജയിലില്‍ കിടന്നയാളുമാണെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും , നിയമവശങ്ങളും പത്മപ്രിയ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വോട്ടെടുപ്പ് എന്ന നിര്‍ദേശമുയര്‍ന്നത്.

അടുത്ത ജനറല്‍ബോഡിയില്‍ പരസ്യവോട്ടെടുപ്പ് ആകാമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പരസ്യവോട്ടെടുപ്പ് സത്യസന്ധമാകില്ലെന്നും പലതരത്തിലുള്ള ഭീഷണികള്‍ക്ക് സാധ്യതയുണ്ടെന്നും,അംഗങ്ങള്‍ വോട്ട് ചെയ്യാന്‍ മടിക്കുമെന്നും ജോയ് മാത്യു പറഞ്ഞു. അദ്ദേഹത്തിന്റെ വാദം. ഒടുവില്‍ മോഹന്‍ലാല്‍ രഹസ്യവോട്ടെടുപ്പ് നടത്താം എന്നു സമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button