നാമക്കല്‍: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികള്‍ മരിച്ചു. നാമക്കല്‍ ജില്ലയിലെ കുമാരപാളയത്താണ് അപകടം ഉണ്ടായത്. ലോറിക്ക് പിന്നിൽ ബസ് ഇടിച്ചുകയറുകയായിരുന്നു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന്‍ ഷിബു വര്‍ഗീസ് (10) റിജോ, സിദ്ധാര്‍ഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 15പേര്‍ക്ക് പരിക്കേറ്റു.
ALSO READ: സൗദിയിൽ വാഹനാപകടം : രണ്ടു പ്രവാസികൾ മരിച്ചു
പള്ളക്കപാളയത്തേക്ക് പോയ ലോറിയുടെ പിന്നില്‍ ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ഇടിക്കുകയായിരുന്നു. മരിച്ച സിദ്ധാര്‍ഥ് ആയിരുന്നു ബസിന്റെ ഡ്രൈവര്‍. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. കുമാരപാളയം പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരഭിച്ചിട്ടുണ്ട്.
Post Your Comments