Latest NewsEntertainment

ഹനീഫയുടെ സ്വന്തം കലൈഞ്ജര്‍; ആര്‍ക്കും അസൂയ തോന്നിയിരുന്ന ആ ബന്ധം ഇങ്ങനെ

അത് ഒന്ന് സാക്ഷാല്‍ എം.ജി.ആര്‍. മറ്റൊരാള്‍ കൊച്ചിന്‍ ഹനീഫയുമായിരുന്നു

കരുണാനിധിയുടെഅന്ത്യം പലര്‍ക്കും ഇപ്പോഴും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കലൈഞ്ജര്‍ അത്രമേല്‍ നമ്മുടെയെല്ലാവരുടെയും മനസിനെ സ്പര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയം വിട്ട് സിനിമയിലേക്ക് നോക്കുമ്പോള്‍ അദ്ദേഹത്തിന് മലയാള സിനിമയിലെ രണ്ടുപേരോട് മാത്രമായിരുന്നു അഭേദ്യമായ ബന്ധമുണ്ടായിരുന്നത്. അത് ഒന്ന് സാക്ഷാല്‍ എം.ജി.ആര്‍. മറ്റൊരാള്‍ കൊച്ചിന്‍ ഹനീഫയുമായിരുന്നു.

എം.ജി.ആറുമായി താരമ്യം ചെയ്യുമ്പോള്‍ ഹനീഫയുടെ തട്ട് ഒന്ന് താഴ്ന്നുതന്നെ ഇരിയ്ക്കും കാരണം ഹൃദയം കൊണ്ടുള്ള അടുപ്പം ഹനീഫയോടായിരുന്നിരിക്കണം കൂടുതല്‍. അത്തരത്തില്‍ ബന്ധം ദൃഢമാകാന്‍ ഒരു കാരണം കൂടിയുണ്ട്. ഒരുപക്ഷേ ആ കഥ അറിയണമെങ്കില്‍ കുറച്ചുകാലും പിറകിലേക്ക് സഞ്ചരിക്കേണ്ടി വരും. കാരണം അതൊരു പഴയ കഥയാണ്.

Also Read : എന്തുകൊണ്ടാണ് കരുണാനിധിയെ കലൈഞ്ജർ എന്ന് വിളിക്കുന്നത്?

മൂന്നു മാസങ്ങള്‍ക്കു മുമ്പ് എന്ന കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത സിനിമ കരുണാനിധി കാണാനിടയായി. ഉടന്‍ തന്നെ ഹനീഫയെ വിളിക്കാന്‍ ആളെ ഏര്‍പ്പാടാക്കി. ആദ്യം ഫോണിലായിരുന്നു സംസാരം. സിനിമ ഇഷ്ടപ്പെട്ടെന്നും തമിഴില്‍ അത് റീമേക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ‘പാശൈ പറവകള്‍’ എന്ന പേരില്‍ തമിഴില്‍ വന്‍ ഹിറ്റായപ്പോള്‍ കരുണാനിധി തുടര്‍ച്ചയായി മൂന്നു സിനിമകളുടെ ചുമതല കൂടി ഏല്‍പിച്ചു. പിന്നീട് അദ്ദേഹം ബന്ധപ്പെടുന്ന എല്ലാ സിനിമാ പ്രോജക്റ്റുകളുടെയും ചര്‍ച്ചകളില്‍ കൊച്ചിന്‍ ഹനീഫ സ്ഥിരം സാന്നിധ്യമായി.

ഹനീഫ വന്നാലേ ചര്‍ച്ച നടക്കൂ എന്ന സ്ഥിതി വരെയായി. അടുത്ത ഊഴം രാഷട്രീയ വേദികളിലായിരുന്നു. അതൊരു തെരെഞ്ഞെടുപ്പു കാലമായിരുന്നു. ഡിഎംകെ വിജയിച്ചപ്പോള്‍ കരുണാനിധി ഹനീഫയെ വീട്ടിലേക്ക് ക്ഷണിച്ചു. കലൈഞ്ജറുടെ സ്വകാര്യ മുറിയിലായിരുന്നു കൂടിക്കാഴ്ച. അന്ന് കരുണാനിധി കൊച്ചിന്‍ ഹനീഫ ഇരുന്ന കസേരയെ ചൂണ്ടി പറഞ്ഞു – ഈ കസേരയില്‍ രണ്ടു മലയാളികളേ ഇരുന്നിട്ടുള്ളു. ഒന്ന് എം.ജി.ആര്‍, ഇപ്പോള്‍ ഹനീഫയും. ആ പദവി ഇന്നും ഈ രണ്ടുപേര്‍ക്ക് മാത്രം സ്വന്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button