ഇന്നത്തെകാലത്ത് അടുക്കളയിൽ പലതരത്തിലുള്ള പത്രങ്ങൾ കാണാം. സ്റ്റീൽ, പ്ലാസ്റ്റിക്, അലുമിനീയം എന്നുവേണ്ട ഏതുതരം പത്രവുമാകട്ടെ അവയാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു ഘടകം. ഇതിൽത്തന്നെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സ്റ്റീല്‍ പാത്രങ്ങള്‍ തന്നെയാണ്.
സ്റ്റീല്‍ പാത്രങ്ങള്‍ വ്യത്തിയാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സ്റ്റീല്‍ പാത്രങ്ങളില്‍ എണ്ണ പുരട്ടുന്നത് രോഗാണുക്കളെ തടയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എഡിഎസ് അപ്ലൈഡ് മെറ്റീരിയല്‍ ആന്റ് ഇന്റര്‍ഫേസസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
വലിയ സ്റ്റീല്‍ പാത്രങ്ങളിലും യന്ത്രങ്ങളിലും ബാക്ടീരിയ ഉണ്ടാകാനുളള സാധ്യത ഏറെയാണ്. ഇവ വ്യത്തിയാക്കാന്‍ പ്രയാസമുളളതിനാല്‍ എണ്ണ പുരട്ടത്തുന്നതാകും ഉത്തമം. ഇത്തരത്തില്‍ എണ്ണ പുരട്ടിയാല്‍ ബാക്ടീരയെ എളുപ്പത്തിൽ നശിപ്പിക്കാന്‍ കഴിയും.
Post Your Comments