കല്ലറ: കല്ലറ മാടന്‍നട ദേവിക്ഷേത്രത്തില്‍ കവർച്ച. ക്ഷേത്രത്തിൽ നിന്ന് സ്വര്‍ണ്ണവും ,60000 രൂപയും മോഷണം പോയി. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന അഞ്ച് പവന്‍ സ്വര്‍ണ്ണമാണ് മോഷണം പോയത്. ഇന്ന് രാവിലെ ക്ഷേത്രം തുറക്കുന്നതിനായി എത്തിയ പൂജാരിയാണ് മോഷണ വിവരം ആദ്യം അരിഞ്ഞത്. ക്ഷേത്രത്തിന്‍റെ പൂട്ട് പൊളിച്ചായിരുന്നു കവർച്ച.
ALSO READ: സ്ത്രീയെ പിന്തുടര്‍ന്ന് കവർച്ച നടത്തി: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മോഷണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ വെഞ്ഞാറന്‍മൂട് പോലീസ് ക്ഷേത്രത്തിനുളളില്‍ പരിശോധന നടത്തി. തൊട്ട് പിന്നാലെ എത്തിയ ഡോഗ് സ്ക്വാഡും ,വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി. മോഷണ വിവരം അറിഞ്ഞ് വലിയ വിഭാഗം ഭക്തരും ക്ഷേത്രത്തിലെത്തിയിരുന്നു. സംഭവത്തിൽ വെഞ്ഞാറന്‍മൂട് പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments