മുംബൈ: 17 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ മൂന്ന് ദിവസം നീണ്ട പണിമുടക്ക് ഇന്ന് ആരംഭിക്കും. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുക, വിരമിക്കല്‍ പ്രായം 58ല്‍ നിന്ന് 60 ആയി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. മഹാരാഷ്ട്രയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
അതേസമയം 1.5 ലക്ഷം ഗസറ്റഡ് ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ നിന്ന് പിന്‍മാറി. 14 മാസത്തെ ക്ഷാമബത്ത കുടിശിക നല്‍കുമെന്ന് തിങ്കളാഴ്ച രാത്രി സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പണിമുടക്കില്‍ നിന്ന് പിന്‍മാറിയത്.
Also Read : രാജ്യ വ്യാപക ബാങ്ക് പണിമുടക്കിന് ആഹ്വാനം
2019 ജനുവരി മുതല്‍ ഏഴാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത്തരം വിഷയങ്ങള്‍ ദീപവലി സമയത്ത് പരിഗണിക്കുമെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചത്. ഓഗസ്റ്റ് മാസത്തിലെ ശമ്പളത്തോടൊപ്പം ക്ഷാമബത്ത് കുടിശിക നല്‍കുമെന്നും അറിയിച്ചു.
Post Your Comments