ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ സുപ്രീംകോടതി രോഷാകുലമായി. ബീഹാറിലെ മുസാഫര്‍പൂരില്‍ സര്‍ക്കാര്‍ സഹായം ലഭിച്ച അനാഥാലയത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് സുപ്രീം കോടതി കടുത്ത രോഷം രേഖപ്പെടുത്തിയത്. രാജ്യത്ത് അങ്ങോളമിങ്ങോളം സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയാണെന്ന് കോടതി പറഞ്ഞു.
കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ബീഹാര്‍ സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചു.
2016ല്‍ 38,947 സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടത്. ഇത് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്താണ് ചെയ്യാന്‍ കഴിയുക – കോടതി രോഷത്തോടെ ചോദിച്ചു.
Post Your Comments