ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാരോദ്വഹന താരം സായ്കോം മിരാബായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ല. തുടർച്ചയായി അനുഭവപ്പെടുന്ന പുറംവേദന കാരണമാണ് താരം ഗെയിമ്സിൽ നിന്ന് പിന്മാറിയത്. ഭാവിയിൽ നടക്കാനിരിക്കുന്ന ഒളിമ്പിക് യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കാൻ ഇപ്പോൾ വിശ്രമം അനിവാര്യമാണെന്ന് ചാനു രാജ്യാന്തര ഭാരോദ്വഹന ഫെഡറേഷനെ അറിയിക്കുകയായിരുന്നു. മിരാബായ് ചാനുവിന് വിശ്രമം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ മുഖ്യ പരിശീലകന് വിജയ് ശര്‍മയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോമ്മൺവെൽത് ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയ താരമാണ് മീരാബായ് ചാനു.
Also Read: വിരാട് കൊഹ്ലിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ഉസൈൻ ബോൾട്ട്
Post Your Comments