ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്കാരത്തിനു മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ രാഹുല്‍ ഗാന്ധിയും രജനീകാന്തും രംഗത്ത്. ജയലളിതയെപ്പോലെതന്നെ കരുണാനിധിയും തമിഴ് ജനതയുടെ ശബ്ദമായിരുന്നെന്നും ആ ശബ്ദത്തിന് മറീനയില്‍ ഇടം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
Also Read: എന്തുകൊണ്ടാണ് കരുണാനിധിയെ കലൈഞ്ജർ എന്ന് വിളിക്കുന്നത്?
രജനികാന്ത് ഇതേ ആവശ്യം ഉന്നയിച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ കരുണാനിധിയെ സംസ്കരിക്കാന്‍ മറീന ബീച്ചിനു പകരം ഗിണ്ടിയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്നാണു സര്‍ക്കാര്‍ നിലപാട്. ഇപ്പോൾ മറീനയില്‍ സ്ഥലം നല്‍കണമെന്നാവശ്യപ്പെട്ട് ഡിഎംകെ. ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജി കോടതി പരിഗണിക്കുന്നു.
Post Your Comments