Latest NewsKerala

ബോട്ടപകടം : ഇടിച്ച കപ്പലിന്റെ ക്യാപ്റ്റന്‍ പറഞ്ഞത് അവിശ്വസനീയ കാര്യങ്ങള്‍

കൊച്ചി: മീന്‍പിടുത്ത ബോട്ടിനെ ഇടിച്ച കപ്പലിന്റെ ക്യാപ്റ്റന്‍ പറഞ്ഞത് അവിശ്വസനീയമായ കാര്യങ്ങള്‍. ബോട്ട് അപകടത്തില്‍പ്പെട്ടത് തങ്ങള്‍ അറിഞ്ഞില്ലെന്നാണ് ബോട്ടില്‍ ഇടിച്ച കപ്പലിന്റെ ക്യാപ്റ്റന്‍ നാവികസേനയെ അറിയിച്ചത്. ഇന്ത്യന്‍ കപ്പലായ എം.വി ദേശ് ശക്തി ആണ് ബോട്ടില്‍ ഇടിച്ചത്. കേന്ദ്ര പൊതുമേഖലാ കമ്പനിയായ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എണ്ണക്കപ്പലാണ് എം വി ദേശ് ശക്തി.

പയ്യന്നൂര്‍ തീരത്തു നിന്ന് 25 നോട്ടിക്കല്‍ മൈല്‍ മാറി പുറംകടലിലാണ് കപ്പലിന്റെ നിലവിലെ സ്ഥാനം, തുടര്‍ നടപടി തീരുമാനിക്കേണ്ടത് ഡിജി ഷിപ്പിംഗ് ആണ്. കപ്പല്‍ ഇപ്പോള്‍ ഇറാഖിലെ ബസ്‌റ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചാലേ മടങ്ങി വരാനാകൂ എന്നുംകപ്പല്‍ ക്യാപ്റ്റന്‍ നാവികസേനയെ അറിയിച്ചിട്ടുണ്ട്.

Read Also : മീന്‍പിടുത്ത ബോട്ടില്‍ ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞതായി സൂചന

മുനമ്പം തീരത്തുനിന്നും 24 നോട്ടിക്കല്‍ മൈല്‍ അകലെ പടിഞ്ഞാറു മാറി പുലര്‍ച്ചെ 3.30ന് ആയിരുന്നു അപകടം. പതിനാലു മത്സ്യ തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിനുപോയ മുനമ്പം സ്വദേശി സാംബന്റെ ഉടമസ്ഥതയിലുള്ള ഓഷ്യാനസ് എന്ന ബോട്ടിലാണ് കപ്പല്‍ ഇടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button