Latest NewsGulf

വിസിറ്റിംഗ് വിസാ കാലാവധി വെട്ടികുറച്ച് ഈ ഗള്‍ഫ് രാജ്യം

കുവൈറ്റ് സിറ്റി: സന്ദര്‍ശന വിസാ കാലാവധി വെട്ടിക്കുറച്ച് ഈ ഗള്‍ഫ് രാജ്യം. വിസാ ചട്ടങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് കുവൈറ്റ് മന്ത്രാലയം . മൂന്നു മാസം കാലാവധിയുള്ള ഫാമിലി വിസയാണ് ഒരു മാസമായി വെട്ടിചുരുക്കിയിരിക്കുന്നത്

വാണിജ്യ വിസയ്ക്കും ടൂറിസ്റ്റ് വിസയ്ക്കും പുതിയ ഉത്തരവ് ബാധകമാണെന്ന് കുവൈറ്റ് താമസകാര്യ വകുപ്പ് അറിയിച്ചു. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചതായി അധികൃതര്‍ പറഞ്ഞു. സാധാരണയായി മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കന്‍മാര്‍, മക്കള്‍ എന്നിവര്‍ക്കു മൂന്നുമാസ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കാറുള്ളത്.

Read Also : സൗദിയിൽ സന്ദർശനവിസ പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ

മന്ത്രാലയത്തിന്റെ ഈ തീരുമാനം മലയാളികളക്കമുള്ള പ്രവാസികളെ കാര്യമായി ബാധിയ്ക്കും എന്നതിന് സംശയമില്ല. പലരും ജോലി തേടി ഗള്‍ഫ് രാജ്യങ്ങളില്‍ എത്തുന്നത് വിസിറ്റിംഗ് വിസ തരപ്പെടുത്തിയാണ്. ഈ സൗകര്യമാണ് ഇപ്പോള്‍ കുവൈറ്റില്‍ ഇല്ലാതായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button