റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസാ കാലാവധി പുതുക്കുന്നതിന് ഇനി മുതൽ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം.കൗണ്‍സില്‍ ഓഫ് കോ ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 13 മുതല്‍ സന്ദര്‍ശന വിസയിലെത്തിയവര്‍ വിസ പുതുക്കുന്നതിന് ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
കാലാവധിയുളള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഇല്ലാത്തവരുടെ സന്ദര്‍ശക വിസ പുതുക്കി നല്‍കില്ലെന്ന് കൗണ്‍സില്‍ ഓഫ് കോ ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഹുസൈന്‍ അറിയിച്ചു. ഫാമിലി, ബിസിനസ് സന്ദര്‍ശക വിസകളില്‍ സൗദിയിലെത്തുന്നവര്‍ക്കും നിയമം ബാധകമാണ്. ഇന്‍ഷുറന്‍സ് പരിരക്ഷയുളള സന്ദര്‍ശകര്‍ക്കു ഒരു ലക്ഷം റിയാലിന്റെ ചികിത്സ ലഭ്യമാണ്.
Post Your Comments