തിരുവനന്തപുരം: തമിഴ്നാട് മുൻ മുഖ്യമന്ത്രി കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണത്തില്‍ വിഎസ് അച്യുതാനന്ദന്‍ അനുശോചനം അറിയിച്ചു. ഉത്തരേന്ത്യന്‍ ആധിപത്യത്തിനെതിരെ ദക്ഷിണേന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച നേതാവായിരുന്നു കരുണാനിധി എന്ന് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
Also Read: കരുണാനിധി, തമിഴ് സിനിമയുടെ പരമ്പരാഗത രീതികളെ മാറ്റി മറിച്ച ഇതിഹാസം
കരുണാനിധിയുമായി പല തവണ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മുല്ലപ്പെരിയാര്‍ വിഷയത്തിലും, ജയിലിലായിരുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് ചികിത്സ നല്‍കുന്ന കാര്യത്തിലും, കൂടങ്കുളം വിഷയത്തിലുമെല്ലാം കരുണാനിധിയുമായി ബന്ധപ്പെടേണ്ടിവന്നിട്ടുണ്ടെന്നും അച്യുതാനന്ദൻ അനുസ്മരിച്ചു. കരുണാനിധിയുടെ മരണം ഇന്ത്യൻ രാഷ്ട്രീയത്തിന് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും വി.എസ്.അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments