ശ്രീനഗര്‍: രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം അമര്‍നാഥ് തീര്‍ത്ഥാടനം ഇന്ന് രാവിലെ മുതല്‍ പുനരാരംഭിച്ചു. ജമ്മു-കശ്മീര്‍ താഴ്വരയില്‍ വിഘടനവാദികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു അമര്‍നാഥ് യാത്ര രണ്ടുദിവസത്തേക്ക് താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്ന് ഇന്ന് മുതലാണ് യാത്ര വീണ്ടും പുനരാരംഭിച്ചത്.
Also Read : ശക്തമായ മണ്ണിടിച്ചിൽ; ജമ്മുവിൽ അഞ്ച് അമര്‍നാഥ് തീർത്ഥാടകർക്ക് ജീവൻ നഷ്ടമായി
ജമ്മു-കശ്മീരില്‍ ഭഗ്വതി നഗര്‍ ബേസ് ക്യാംപില്‍ നിന്ന് 11 വാഹനങ്ങളുടെ അകമ്പടിയോടെയാണ് തീര്‍ത്ഥാടകര്‍ യാത്ര പുറപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ 2.70 ലക്ഷം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിക്കഴിഞ്ഞു. രണ്ടു മാസം നീളുന്ന തീര്‍ത്ഥാടനയാത്ര ആഗസ്റ്റ് 26നാണ് സമാപിക്കുന്നത്. കശ്മീര്‍ താഴ്വരയിലേക്ക് 454 തീര്‍ത്ഥാടകര്‍ അടങ്ങുന്ന സംഘമാണ് യാത്ര തിരിച്ചത്.
Post Your Comments