Entertainment

സ്കൂള്‍ അദ്ധ്യാപകന്‍റെ വാക്കുകള്‍ വേദനിപ്പിച്ചു; ഹൈസ്കൂള്‍ പഠനകാലത്ത് ഉയരക്കുറവിന്‍റെ പേരില്‍ അവഗണിച്ച അനുഭവം പങ്കുവെച്ച് ഗിന്നസ് പക്രു

അന്ന് എന്‍റെ അമ്മ കരയുന്നത് ഞാന്‍ കണ്ടു

‘പൊക്കമില്ലായ്മയാണെന്‍റെ പൊക്കം’ കുഞ്ഞുണ്ണി മാഷിന്റെ ഈ മനോഹരമായ ചൊല്ലിന്റെ സൗന്ദര്യം അനര്‍ത്ഥമാക്കുന്ന ഒരു താരം മലയാള സിനിമയില്‍ സജീവ സാന്നിധ്യമായി ഇപ്പോഴും വിലസുന്നുണ്ട്. ഒരു സാധാരണ നായകന് ചെയ്യാന്‍ കഴിയുന്നതൊക്കെ പൊക്കമില്ലായ്മയിലും സുന്ദരമായി ചെയ്തു ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഗിന്നസ് പക്രു തന്റെ സ്കൂള്‍ ജീവിത നിമിഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്.

യുപി പഠനം കഴിഞ്ഞു ഹൈസ്കൂളിലേക്ക് കടക്കുമ്പോള്‍ സ്കൂള്‍ അധികൃതര്‍ തനിക്ക് പ്രവേശനം നിഷേധിച്ചതായി ഗിന്നസ് പക്രു പറയുന്നു. ‘അദ്ധ്യാപകന്‍ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു ഇയാള്‍ക്ക് അഡ്മിഷന്‍ കൊടുക്കാന്‍ കഴിയില്ല, ഇവിടെ തട്ടി വീഴും, സ്റ്റെപ് ഉണ്ട് എന്നൊക്കെ, വളരെ നിന്ദ്യമായ ഭാഷയില്‍ അദ്ദേഹം ഇറക്കി വിട്ടു. അന്ന് എന്റെ അമ്മ കരയുന്നത് ഞാന്‍ കണ്ടു. അന്ന് ഞാന്‍ മനസ്സിലാക്കി ഞാന്‍ ഇങ്ങനെയൊരു ആളാണെന്നും ഇനി അങ്ങോട്ട്‌ ഇതേ പോലെ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തീരുമാനമെടുത്തു. കാല രംഗത്തേക്ക് വരുന്നതില്‍ വീട്ടില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ സ്കൂള്‍ അധികൃതരുടെ സമീപനം എന്നെ ഡിപ്രഷനില്‍ കൊണ്ട് ചെന്നെത്തിച്ചിട്ടില്ല, കൂടുതല്‍ മുന്നോട്ട് പോകാനുള്ള കരുത്തായി മാറുകയായിരുന്നു ഈ സംഭവം’.

ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖ പരിപാടിയിലായിരുന്നു ഹൃദയ വികാരമായ പഴയ നിമിഷങ്ങളെക്കുറിച്ച് ഗിന്നസ് പക്രു പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button