Latest NewsKerala

റോഡരികില്‍ സ്‌ഫോടക വസ്തു ഉപേക്ഷിച്ച നിലയില്‍; ഭീതിയോടെ ജനങ്ങള്‍

വയനാട്: റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ സ്‌ഫോടക വസ്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വയനാട് കല്‍പ്പറ്റയിലാണ് റോഡരുകില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സ്‌ഫോടക വസ്തു ഉപേക്ഷിച്ച നിലയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ഉപേക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തു. പന്നിപ്പടക്കം പോലുള്ള എന്തോ വസ്തുവാണെന്നാണ് പോലീസിന്റെ നിഗമനം. ഇക്കാര്യം പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Also Read : പോലീസ് റെയിഡ് ; വൻ സ്​ഫോടക വസ്തുക്കൾ കണ്ടെത്തി

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ സ്‌ഫോടക വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് കല്‍പ്പറ്റയിലെ നാട്ടുകാര്‍ ഭീതിയിലാണ്. സ്‌ഫോടക വസ്തുവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button