കുറുമണി: വയനാട്ടില്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ചുണ്ടേല്‍ ആനപ്പാറ നാരായണന്‍കുട്ടിയുടെ മകള്‍ സൂര്യയുടെ(11) മൃതദേഹമാണ് കണ്ടെത്തിയത്. നാരായണന്‍കുട്ടി(45), ഭാര്യ ശ്രീജ(45) മകൾ സൂര്യ(11) സഹോദരന് സായൂജ് എന്നിവരാണ് മരിച്ചത്. ഇതിൽ നാരായണൻകുട്ടിയുടെയും ഭാര്യയുടെയും മൃതദേഹം മുന്നെ കണ്ടെത്തിയിരുന്നു. കുടുംബം പുഴയില്‍ ചാടിയെന്ന് കരുതുന്ന ഭാഗത്തുനിന്നു ഏകദേശം 25 മീറ്റര്‍ അകലെ നിന്നുമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ALSO READ: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം
വാനിറ്റി ബാഗ്, കുട്ടികളുടേതടക്കം നാലു ജോഡി ചെരിപ്പുകള്‍, രണ്ടു കുട എന്നിവ കണ്ടതാണ് നാട്ടുകാരിൽ കുടുംബം പുഴയില്‍ ചാടിയെന്ന സംശയത്തിനിടയാക്കിയത്. ബാഗ് പരിശോധിച്ചപ്പോള്‍ കുടുംബത്തെ സംബന്ധിച്ച വിവരവും കുറിപ്പും ലഭിച്ചത്. അഗ്നിശമന സേനാംഗങ്ങളും പോലീസും കല്‍പ്പറ്റ തുര്‍ക്കി ജീവന് രക്ഷാസമിതി പ്രവര്കത്തരും നാട്ടുകാരുമാണ് സ്ഥലത്ത് തെരച്ചില്‍ നടത്തുന്നത്.
Post Your Comments