ഊത്തപ്പം എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ബ്രെഡ്കൊണ്ട് തയാറാക്കിയ ഊത്തപ്പം ആരെങ്കിലും കഴിച്ചിട്ടുണ്ടാകില്ല. തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒരു വിഭവമാണ് ബ്രെഡ് ഊത്തപ്പം. അത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍ :
ബ്രെഡ്-5 കഷ്ണം
കട്ടിയുള്ള തൈര്-അരക്കപ്പ്
റവ-അരക്കപ്പ്
മൈദ-2 ടേബിള്‍ സ്പൂണ്‍
തക്കാളി-അരക്കപ്പ്
സവാള-അരക്കപ്പ്
ക്യാപ്സിക്കം-അരക്കപ്പ്
മല്ലിയില
ഉപ്പ്
വെള്ളം
എണ്ണ
തയ്യാറാക്കുന്ന വിധം :
ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കുക. ഇതും റവ, മൈദ, തൈര്, വെള്ളം എന്നിവ ചേര്‍ത്ത് നല്ലപോലെ അരയ്ക്കുക. മിശ്രിതം നല്ല മൃദുവായി കിട്ടണം. ഇതില്‍ സവാള, തക്കാളി, ക്യാപ്സിക്കം, ഉപ്പ്, മല്ലിയില എന്നിവ കലര്‍ത്തി ഇളക്കുക. ദോശമാവിനേക്കാള്‍ അല്പം കട്ടിയുള്ള പരുവമാകണം. ഒരു തവ ചൂടാക്കുക. അല്പം എണ്ണ പുരട്ടണം. മിശ്രിതം ഇതിലൊഴിച്ച് ചെറിയ വട്ടത്തില്‍ പരത്തുക. ഊത്തപ്പത്തിന്റെ വശങ്ങളില് എണ്ണയൊഴിച്ചു കൊടുക്കണം. ഇത് ഇരുവശവും മറിച്ചിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വേവിയ്ക്കുക. ബ്രെഡ് ഊത്തപ്പം ചട്നി കൂട്ടി കഴിയ്ക്കാം
Post Your Comments