ഡൽഹി : വർഷങ്ങൾ നീണ്ടുനിന്ന ലിവിങ് ടുഗെതർ അവസാനിപ്പിച്ച യുവതിയെ യുവാവ് വെടിവെച്ചു. ഡൽഹി ഭാരത് നഗര്‍ മേഖലയിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഇരുപത്തിനാലുകാരിയായ യുവതിക്കാണ് വെടിയേറ്റത്.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി പിരിയാൻ തീരുമാനമെടുത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് യുവാവ് പോലീസിന് മൊഴി നല്കി. ലിവിങ് ടുഗെതര്‍ ബന്ധം അവശേഷിപ്പിച്ച് ബന്ധു വീട്ടിലേക്ക് പോയ യുവതിയെ യുവാവ് അവിടെയെത്തി വെടിവയ്ക്കുകയായിരുന്നു.
യുവതിയുടെ കരച്ചില് കേട്ട് ബന്ധുക്കള്‍ എത്തിയപ്പോഴേക്കും യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ആശുപത്രിയിലെത്തിച്ച യുവതി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു.
Post Your Comments