ന്യൂഡൽഹി : ബിജെപിയുമായി സഖ്യസാദ്ധ്യതകൾ തള്ളിക്കളയാതെ തെലങ്കാന രാഷ്ട്ര സമിതി. കഴിഞ്ഞ ശനിയാഴ്ച്ച ടിആർഎസ് അദ്ധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയെ സന്ദർശിച്ച് ഒരു മണിക്കൂർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രണ്ടാഴ്ച്ച മുൻപ് പാർലമെന്റിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് ടിആർഎസ് വിട്ടു നിന്നിരുന്നു. തെലങ്കാനയുടെ വികസനത്തെ മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിനു മുൻപ് സഖ്യമുണ്ടാക്കിയില്ലെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി കൂട്ടുചേരാൻ സാദ്ധ്യതയുണ്ടെന്ന് ടിആർഎസ് വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ജൂണിലും റാവു പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. അൻപത് ദിവസത്തിനുള്ളിലെ രണ്ടാമത്തെ സന്ദർശനമായിരുന്നു ശനിയാഴ്ച്ച നടന്നത്.
Post Your Comments