Latest NewsKerala

ഓണക്കാലത്ത് കേരളത്തിലേക്കുള്ള തീവണ്ടികള്‍ വൈകും; കാരണം ഇതാണ്‌

ഓണക്കാലത്ത് ട്രെയിനുകള്‍ വൈകുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്

ട്രെയിനുകള്‍ വൈകിയോടുന്നത് ഒരു പുതുമയല്ല. അറ്റകുറ്റ പണികള്‍ കാരണവും മറ്റും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണവും ട്രെയിനുകള്‍ വൈകിയോടാറുണ്ട്. എന്നാല്‍ യാത്രക്കാരെ ഒരുപാട് വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഓണക്കാലത്ത് ട്രെയിനുകള്‍ വൈകുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്.

Also read :  യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകള്‍ വൈകിയോടുന്നു

ഈറോഡിനും തിരുപ്പൂരിനുമിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് കേരളത്തിലേക്കുള്ള തീവണ്ടികള്‍ വൈകുന്നത്. ഇതോടെ പണി കിട്ടിയിരിക്കുന്നത് ഓണത്തിന് നാട്ടിലേക്ക് വരാനിരിക്കുന്ന യാത്രക്കാരെയാണ്.

വൈകുന്ന വണ്ടികള്‍

ഓഗസ്റ്റ് 17

* ആലപ്പുഴ-ടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ് (13352), എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി (12678) എന്നിവ ഊത്തുക്കുളി സ്റ്റേഷനില്‍ 20 മിനിറ്റ്

* എറണാകുളം-ബറൗണി എക്‌സ്പ്രസ് (12522) കോയമ്പത്തൂര്‍-ഊത്തുക്കുളി സെക്ഷനില്‍ 70 മിനിറ്റ്

* മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16860) കോയമ്പത്തൂര്‍-ഊത്തുക്കുളി സെക്ഷനില്‍ 60 മിനിറ്റ്

* തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് (17229) കോയമ്പത്തൂര്‍-ഊത്തുക്കുളി സെക്ഷനില്‍ 30 മിനിറ്റ്

* പാലക്കാട് ടൗണ്‍-ഈറോഡ് പാസഞ്ചര്‍ (66608) കോയമ്പത്തൂര്‍-ഊത്തുക്കുളി സെക്ഷനില്‍ 35 മിനിറ്റ്

ഓഗസ്റ്റ് 18

* ആലപ്പുഴ-ടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ്(13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 60 മിനിറ്റ്

* എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി (12678) കോയമ്പത്തൂരില്‍ 20 മിനിറ്റ്

* പട്‌ന-എറണാകുളം എക്‌സ്പ്രസ് (22644) ജോലാര്‍പേട്ടിനും ഊത്തുക്കുളിക്കുമിടയില്‍ 80 മിനിറ്റ്

* ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി (12677) ഊത്തുക്കുളി സെക്ഷനില്‍ 15 മിനിറ്റ്

* ധന്‍ബാദ് -ആലപ്പുഴ എക്‌സ്പ്രസ് (13351) ജോലാര്‍പേട്ടിനും ഊത്തുക്കുളിക്കുമിടയില്‍ 105 മിനിറ്റ്

* പട്‌ന-എറണാകുളം എക്‌സ്പ്രസ് (22644)ജോലാര്‍പേട്ടിനും ഊത്തുക്കുളിക്കുമിടയില്‍ 75 മിനിറ്റ്

ഓഗസ്റ്റ് 20

* ആലപ്പുഴ-ടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ് (13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 130 മിനിറ്റ്

* എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി (12678) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 100 മിനിറ്റ്

* ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി (12677) ഊത്തുക്കുളി സെക്ഷനില്‍ 15 മിനിറ്റ്

ഓഗസ്റ്റ് 21

* ആലപ്പുഴ-ടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ് (13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 130 മിനിറ്റ്

* എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി (12678) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 70 മിനിറ്റ്

* തിരുവനന്തപുരം-ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് (12512) ഊത്തുക്കുളി സെക്ഷനില്‍ 15 മിനിറ്റ്

* എറണാകുളം-ബിലാസ്പുര്‍ എക്‌സ്പ്രസ് ഈറോഡ് സ്റ്റേഷനില്‍ 30 മിനിറ്റ്

ഓഗസ്റ്റ് 22

* ആലപ്പുഴ-ടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ് (13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 65 മിനിറ്റ്

*എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി (12678) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 30 മിനിറ്റ്

* ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി ( 12677) ഓമല്ലൂരിനും തിരുപ്പൂരിനുമിടയില്‍ 90 മിനിറ്റ്

* തിരുനെല്‍വേലി -ദാദര്‍ എക്‌സ്പ്രസ് (22630) ഈറോഡിനും തിരുപ്പൂരിനുമിടയില്‍ 25 മിനിറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button