KeralaLatest News

വിധി ലംഘിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഗുരുദക്ഷിണ പരിപാടി നടത്തി ആര്‍എസ്എസ്

ശക്തികുളങ്ങര സബ് ഗ്രൂപ്പ് ഓഫീസറുടെ ഒത്താശയിലായിരുന്നു ഗുരുദക്ഷിണ പരിപാടി നടത്തിയത്

കൊല്ലം:  ഹൈക്കോടതി വിധി ലംഘിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഗുരുദക്ഷിണ പരിപാടി നടത്തി ആര്‍എസ്എസ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വള്ളിക്കീഴ് ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് ശക്തികുളങ്ങര സബ് ഗ്രൂപ്പ് ഓഫീസറുടെ ഒത്താശയിലായിരുന്നു ഗുരുദക്ഷിണ പരിപാടി നടത്തിയത്.

Also Read : പ്രണബിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത്, ആര്‍എസ്എസ് പത്രക്കുറിപ്പ് പുറത്ത്

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ആര്‍എസ്എസിന്റെ പരിപാടികള്‍ക്കെതിരെ ഭക്തജനങ്ങളും നാട്ടുകാരും സബ് ഗ്രൂപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി മുഖവിലയ്‌ക്കെടുക്കാതെ ഭക്തജനങ്ങളെ അവഹേളിക്കുന്ന നിലപാടാണ് സബ് ഗ്രൂപ്പ് ഓഫിസര്‍ സ്വീകരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ കൂടുതല്‍ വിവാദമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button