KeralaLatest News

കേരളത്തിലെ രാഷ്ട്രീയ കൊലപാതങ്ങളെ വിമര്‍ശിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്

രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിക്കുന്നത് വികസനത്തെ പിന്നോട്ടടിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്‌

തിരുവനന്തപുരം:  കേരളത്തില്‍ അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. എല്ലാ കാര്യങ്ങളിലും ബഹദൂരം നില്‍ക്കുകയും എതിര്‍ ശബ്ദങ്ങളെ മാനിക്കുകയും ചെയ്യുന്ന കേരളത്തിനിത് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനമായ ജനാധിപത്യത്തിന്റെ ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ഒരുവർഷം തികയ്ക്കുന്നതിന് മുമ്പ് രാഷ്‌ട്രപതിക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

വയലന്‍സിന് നമ്മുടെ ഭരണഘടനയില്‍ സ്ഥാനമില്ല ഇക്കാര്യം കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങള്‍ വളരെ ഗൗരവമായി കാണണം. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം അക്രമങ്ങള്‍ വര്‍ധിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം അക്രമങ്ങള്‍ നിര്‍ത്തലാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം മലയാളികള്‍ പുലര്‍ത്തുന്ന ബഹുമാനം , എല്ലാവരുടെയും കാഴ്ചപ്പാടിന് അവര്‍ നല്‍കുന്ന മുന്‍ഗണന എന്നിവ കേരളത്തിന്റെ പ്രത്യേകതയാണ്. പക്ഷേ ഇതിനെയെല്ലാം തകര്‍ക്കുന്ന രീതിയിലാണ് സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിക്കുന്നതെന്നും ഇത് വികസനത്തെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ജനങ്ങള്‍ക്ക് ഓണാശംസകളും രാഷ്ട്രപതി ആംസിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദശിവം , സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button