KeralaLatest News

ചികിൽസ നിഷേധിക്കപ്പെട്ട ഗർഭിണി തന്റെ ആത്മഹത്യാകുറിപ്പുമായി ലൈവ് വീഡിയോയിൽ

ഡോക്ടറിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം മൂലം ആത്മഹത്യാ ഭീഷണിയുമായി യുവതിയുടെ വീഡിയോ വൈറൽ ആവുന്നു. താൻ മരിക്കും എന്നും തനിക്ക് നീതി കിട്ടണമെന്ന ലക്ഷ്യത്തോടെ തന്റെ അനുഭവം എന്റെ മരണക്കുറിപ്പ് എന്ന തലക്കെട്ടോടെയാണ് യുവതി സോഷ്യൽ മീഡിയയയിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഡോക്ടറിൽ നിന്നും തനിക്ക് നേരിടേണ്ടിവന്ന അവ​ഗണയും യുവതി പറയുന്നു.​ഗൈനക്കോളജി ഡോക്ടറായ അബ്ദുൾ റഷീദിനെ കുറിച്ചാണ് എലിസബത്ത് പറയുന്നത്. എലിസബത്ത് വട്ടേൽക്കുന്ന് എന്ന സ്ത്രീയാണ് തനിക്ക് നീതി കിട്ടണമെന്ന ലക്ഷ്യത്തോടെ ഫേസ് ബുക്കിൽ എത്തിയത്. ഇവരുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: എൻറ്റെ മരണകുറിപ്പ്

എലിസബത്ത് വട്ടക്കുന്നേൽ എന്ന ഗർഭിണിയായ എനിക്ക് സൗജന്യ സ്കാനിങ്ങ് (ചികിത്സ) സർക്കാർ ആശുപത്രിയിൽ ചെയ്യാതിരിക്കാൻ കാരണക്കാരനാവുകയും ഗൈനക്കോളജി ഓപ്പിയിൽ നിന്ന് വളരെ മോശമായി പെരുമാറുകയും മാനസികമായി തളർത്തുകയും ചെയ്ത ഡോ. അബ്‍ദുൾ റഷീദിനെതിരെയുള്ള എന്റെ പ്രതിഷേധംഎനിക്ക് നീതി വേണം, ഒന്നുകിൽ നീതി അല്ലെങ്കിൽ മരണം , സോഷ്യൽ മീഡിയയിൽ വരാതെ ഒതുങ്ങി കൂടി ഞാൻ കഴിഞ്ഞതാ..ഇതിനും എനിക്ക് നീതി കിട്ടിയില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും. അതുപോലത്തെ ഒരു മാനസികാവസ്തയിലാണ് ഞാൻ.

ഓപ്പിയിൽ ചെന്ന് വളരെ സൗമ്യമായി ഞാൻ പറഞ്ഞു സാറെ സർക്കാർ ആശുപത്രിയിലെ സ്കാനിങ്ങ് ഫ്രീയല്ലേ ഞാൻ ആദ്യം ചെക്കപ്പിന് വന്നപ്പോൾ എനിക്ക് റോസ്പേപ്പർ സാർ തന്നില്ല(റോസ് പേപ്പറിൽ ഡോക്ടർ എഴുതിതന്നാലെ ആശുപത്രിയിൽ സൗജന്യമായി ചെയ്യു) പുറത്തു നിന്ന് ചെയ്യണമെങ്കിൽ 550 or 600 രൂപയാകും. വളരെ ദേഷ്യത്തിൽ ഷൗട്ട് ചെയ്ത് കൊണ്ട് നിന്നെ ഇവിടെ ചികിത്സ ചെയില്ലെന്നും ആർക്കൊക്കെ സൗചന്യമായി ചെയ്യാൻ എഴുതികൊടുക്കണമെന്നെനിക്കറിയാം..

അതറിഞ്ഞോണ്ടുതന്നെയാണ് ആദ്യം എഴുതിതരാത്തത്.സൗജന്യമായി മാത്രമേ നീ ചെയ്യുകയുള്ളോ അവിടെ ക്യൂ നിൽക്കുന്ന പാവപ്പെട്ട രോഗികളുടെ മുന്നിൽ വെച്ച് എന്റെ രോഗാവസ്ഥപോലും കേൾക്കാതെ എൻറ്റെ ചികിത്സ യും സ്കാനിങ്ങും നിഷേധിച്ച ഘട്ടം വന്നപ്പോൾ ഞാൻ ദേഷ്യപെട്ടു കുറച്ചു കൂടെ മയമായി സംസാരിക്കണം കാല്പിടിക്കുന്ന രീതിയിൽ പറഞ്ഞതല്ലേ സാർ ഞാൻ ഇതിനെതിരെ പരാതി കൊടുക്കും ..എന്ന് പറഞ്ഞപ്പോൾ, ആഹാ നിന്നെക്കണ്ടാൽ ഇത്ര സാമർഥ്യം ഉണ്ടെന്ന് തോന്നില്ലോ നിനക്ക് പുറത്തു പോയി സ്കാൻ ചെയാൻ പറ്റില്ല അല്ലേ,

എന്ന് ചോദിച്ചു വീണ്ടും ദേഷ്യപെട്ടു അപ്പോൾ ഞാനും ദേഷ്യപെട്ടു ..എനിക്ക് ചികിത്സ നിഷേധിച്ചാൽ ഇതിനെതിരെ എന്തൊക്കെ രീതിയിൽ ആയാലും പ്രതികരിക്കും എന്ന് ഉച്ചത്തിൽ ഞാൻ പറഞ്ഞപ്പോൾ എനിക്ക് റോസ്പേപ്പറിൽ എഴുതി ശർദിച്ചവശയായി ഓപിയിൽ എത്തിയ എൻറ്റെ മാനസികാവസ്ഥയും അതുപോലായി ഓപ്പിയുടെ കുറച്ചു അകലെയായി കാത്തുന്ന എന്റെ മോൻ ഞാൻ കരഞ്ഞു കൊണ്ടെറങ്ങിവരുന്നത് കണ്ടു വളരെ വിഷമിച്ചു..പരാതിക്കായി ഞാൻ മാനന്തവാടി പോലീസ് സ്റ്റേഷനിൽ പോയി പോകുന്ന വഴിയിൽ എനിക്ക് കരച്ചിലും കൂടെ ശർദിയും ഉണ്ടായിരുന്നു ഇത് കണ്ട എന്റെ മോന്റെ മനസ് തകർന്നു ..

സ്റ്റേഷനിൽ എല്ലാം സൗചന്യമായി ചെയ്തോളാം എന്ന് പറഞ്ഞു ഒത്ത് തീർപ്പാക്കി ക്ഷമ പറഞ്ഞ് ഡോക്ടർ അബ്ദുൽ റഷീദ് .ഒത്തുതീർപ്പാക്കി പോയെങ്കിലും എൻറ്റെ സ്കാനിങ്ങ് സർക്കാർ ആശുപത്രിയിൽ ചെയ്ത് തന്നില്ല ..എന്റെ മനസാക്ഷിയുടെ കോടതിയിൽ അയാൾക്ക് മാപ്പില്ല.ഇതിൽ നിന്നുണ്ടായ. എന്റെ മാനസികവും ശാരീരികവുമായ വിഷമം കണ്ടു പേടിച്ച് രാത്രിയിൽ പിച്ചുപേയും പറയുവാ എന്റെ മോൻ അവനേയും കൊണ്ട് പോകുവാ ഇപ്പോൾ ആശുപത്രിയിൽ എനിക്ക് എന്റെ മോൻ വലുതാ

ഏതൊരമ്മയ്ക്കും എനിക്ക് വന്ന ഈ വിഷമത്തിൽ എൻറ്റെ മോനെന്തെങ്കിലും മാനന്തവാടി ഗവൺമെന്റ് ഹോസ്പിറ്റൽ ഡോക്ടർ അബ്ദുൽ റഷീദ് ന്റെ മുന്നിൽ വെച്ച് നീതി കിട്ടാത്ത ഞാൻ ആത്മഹത്യ ചെയ്യും എന്നാണ് ആദ്യം വിചാരിച്ചത് ഇല്ല ചെയില്ല ഞാൻ അയാളെ കൊന്നിട്ട് ഞാൻ അന്തസായി ജയിലിൽ പോകും നീതി കിട്ടാത്ത ഒരമ്മയും ഗർഭിണിയുമായ പാവപ്പെട്ട സ്ത്രീ യുടെ പ്രതിഷേധമാണീ വാക്കുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button