KeralaLatest News

ആരും തിരിഞ്ഞു നോക്കാനില്ലാതെ റോഡില്‍ കിടന്നു മരിച്ചത് പ്രവാസി: പ്രതിയും പ്രവാസിയായ യുവാവ്: അവിഹിതവും റിയൽ എസ്റ്റേറ്റ് ബന്ധവും തർക്ക കാരണം

പ്രവാസിയായ വിപിന്‍ ചന്ദ്രന്റെ കുവൈറ്റിലെ കമ്പനിയിലെ ജീവനക്കാരനായിരുന്നു സുരേഷ്‌കുമാര്‍.

പത്തനംതിട്ട: മദ്യലഹരിയില്‍ വെല്ലുവിളിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത യുവാവിനെ മര്‍ദിക്കുകയും യുവാവ് ആരും നോക്കാനില്ലാതെ വഴിയിൽ കിടന്നു മരിക്കുകയും ചെയ്തു. അരുവാപ്പുലം മരുതിമൂട്ടില്‍ സോമന്‍ പിള്ളയുടെ മകന്‍ സുരേഷ്‌കുമാര്‍ (42) ആണ് മരിച്ചത്. സമീപവാസി വിപിന്‍ ചന്ദ്രന്‍ (47) എന്ന ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. പ്രവാസിയായ വിപിന്‍ ചന്ദ്രന്റെ കുവൈറ്റിലെ കമ്പനിയിലെ ജീവനക്കാരനായിരുന്നു സുരേഷ്‌കുമാര്‍.

ഇരുവരും തമ്മിൽ തർക്കമുണ്ടായത് ചില അവിഹിത ബന്ധങ്ങളുടെ പിന്തുടർച്ചയാണെന്നാണ് പോലീസ് പറയുന്നത്. വിപിൻ ചന്ദ്രൻ ആദ്യ വിവാഹം ഒഴിയുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇയാൾ വർക്കല സ്വദേശിനിയായ മറ്റൊരു യുവതിയുമായി ഇയാൾ അടുപ്പത്തിലായി. മരിച്ച സുരേഷ് കുമാർ അവിവാഹിതനാണ്. ഇയാൾക്ക് മറ്റൊരു വീട്ടമ്മയുമായി അടുപ്പമുള്ളതായും ആരോപണമുണ്ട്. ഇതിനിടെ വിപിൻ ചന്ദ്രനും സുരേഷ് കുമാറും തമ്മിൽ തെറ്റിയതായും അസഭ്യ വര്ഷം നടത്തുന്നത് പതിവാക്കിയതായും പോലീസ് പറയുന്നു.

ഇന്നലെ രാത്രിയും പതിവുപോലെ മദ്യപിച്ചെത്തി സുരേഷ്‌കുമാര്‍ വിപിനെ ചീത്തവിളിച്ചു. വീട്ടുമുറ്റത്ത് കയറി ഇറങ്ങി വരാന്‍ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനിടെ വിപിന്റെ അവിഹിത കഥകള്‍ വിളിച്ചു പറയുകയും ചെയ്തു. പ്രകോപിതനായ വിപിന്‍ റോഡില്‍ ഇറങ്ങിച്ചെന്ന് സുരേഷിനെ ചവിട്ടി വീഴ്‌ത്തുകയായിരുന്നു.മർദ്ദനത്തിൽ സുരേഷ് കുമാറിന്റെ തല റോഡരികില്‍ കിടന്നിരുന്ന സിമെന്റ് പൈപ്പില്‍ ശക്തമായി ഇടിച്ചു. ദേഷ്യം തീർന്നതോടെ വിപിൻ ചന്ദ്രൻ വീട്ടിലേക്ക് കയറിപ്പോയി. ചോരവാര്‍ന്ന് റോഡില്‍ അരമണിക്കൂറോളം സുരേഷ് കിടന്നു.

പിന്നീട് അതുവഴി വന്ന നാട്ടുകാര്‍ കണ്ട് പൊലീസില്‍ വിവരം അറിയിച്ചു. പത്തരയോടെ പൊലീസും നാട്ടുകാരും ചേര്‍ന്ന് സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇതോടെ വിപിൻ ഒളിവിൽ പോയി. ഇയാളെ മലയാലപ്പുഴയ്ക്ക് സമീപം വച്ച്‌ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് വിവരം. അടൂര്‍ ഡിവൈഎസ്‌പി ആര്‍ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button