ദുബായ്: ദുബായിൽ അമിത വേഗത്തിൽ വാഹനമോടിച്ച യൂറോപ്യൻ സഞ്ചാരിക്ക് 170,000 ദിർഹം പിഴ. വാടകയ്ക്കെടുത്ത 1.3 ദശലക്ഷം ദിർഹത്തിന്റെ ലംബോർഗിനി കാറിൽ ആകെ മൂന്ന് മണിക്കൂർ നേരം മാത്രമാണ് ഇയാൾ വാഹനമോടിച്ചത്. എമിറാത് അൽ യൊം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read also: അനധികൃതമായി താമസിച്ചുവന്ന പതിനെട്ടുകാരന്റെ പത്തുലക്ഷം ദിർഹം പിഴ എഴുതിത്തള്ളി
ഷെയ്ഖ് സയ്യിദ് റോഡിലൂടെ മണിക്കൂറിൽ 230-240 കിലോ മീറ്റർ വേഗത്തിലായിരുന്നു പുലർച്ചെ 2.30 ന് ഇയാളുടെ യാത്ര. റോഡിലെ എല്ലാ റഡാറിലും ഇത് പതിഞ്ഞതിനെ തുടർന്നാണ് പിഴ വിധിച്ചത്.
Post Your Comments