Latest NewsGulf

അനധികൃതമായി താമസിച്ചുവന്ന പതിനെട്ടുകാരന്റെ പത്തുലക്ഷം ദിർഹം പിഴ എഴുതിത്തള്ളി

യു.എ.ഇയിലാണ് ജനിച്ചതെങ്കിലും ഇയാളുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നില്ല

ദുബായ്: യു.എ.ഇയിൽ 18 വയസ്സുകാരന് ചുമത്തിയ പത്തുലക്ഷത്തിന്റെ പിഴ എഴുതിത്തള്ളി. ദുബായിലെ അൽ അവെയർ ആംനസ്റ്റി ടെന്റിൽ പുരോഗമിക്കുന്ന പൊതുമാപ്പിൽ ഈ കൗമാരക്കാരന്റെ അപേക്ഷ പരിഗണിക്കുകയും തുടർന്ന് ഈ പിഴ എഴുതിത്തള്ളുകയുമായിരുന്നു. യു.എ.ഇയിലാണ് ജനിച്ചതെങ്കിലും ഇയാളുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നില്ല. ഇതാണ് പിഴയിലേയ്ക്ക് നയിച്ചത്. ആംനസ്റ്റി ടെന്റിൽ തന്നെ തന്റെ കോൺസുലേറ്റിന്റെ സഹായത്തോടെ ഔദ്യോഗിക രേഖകൾക്കായി അപേക്ഷിക്കാനും ഇയാൾക്ക് കഴിഞ്ഞു.

Also Read:  ഇനി ദുബായിൽ സൗജന്യമായി ഐസ്‌ക്രീം കഴിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button