Latest NewsKerala

ഭൂരിപക്ഷസമുദായത്തിനിടയില്‍ വലിയ പ്രതിഷേധം സ്വമേധയാ ഉടലെടുത്തത് : ദുരഭിമാനം വെടിഞ്ഞ് ഹിന്ദുസമൂഹത്തോട് മാപ്പുപറയണം: കെ സുരേന്ദ്രൻ

നബി തിരുമേനിയുടെ കാര്യത്തില്‍ എടുത്ത നിലപാട് ഹിന്ദുസമൂഹത്തോടും കാണിക്കേണ്ടതായിരുന്നു

തിരുവനന്തപുരം: മീശ എന്ന നോവലിനെതിരെയുള്ള നിലപാട് ഏതെങ്കിലും ഒരു സംഘടനയുടേതല്ലെന്നും ഹിന്ദു സമൂഹത്തിന്റെ മുഴുവനാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ . മിക്ക ഹിന്ദു സംഘടനകള്‍ക്കും ഒട്ടേറെ നിഷ്പക്ഷരായ സാമൂഹ്യപ്രവര്‍ത്തകരും ഡോക്ടര്‍ ജോര്‍ജ്ജ് ഓണക്കൂര്‍ അടക്കമുള്ള ആത്മാഭിമാനമുള്ള സാഹിത്യകാരന്‍മാരും ഈ വിഷയത്തില്‍ പ്രതിഷേധമുള്ളവരാണ്. നബി തിരുമേനിയുടെ കാര്യത്തില്‍ എടുത്ത നിലപാട് ഹിന്ദുസമൂഹത്തോടും കാണിക്കേണ്ടതായിരുന്നു എന്ന അഭിപ്രായം പൊതുസമൂഹത്തില്‍ പലര്‍ക്കുമുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‌റ്റില്‍ പറഞ്ഞു.

ഒരുപാടു കാലത്തെ അവഗണനയും വിവേചനവും അവഹേളനവും മൂലം കേരളത്തിലെ ഭൂരിപക്ഷസമുദായത്തിനിടയില്‍ വലിയ പ്രതിഷേധം സ്വമേധയാ ഉടലെടുത്തിരിക്കുന്നു എന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

മീശക്കെതിരായ നിലപാട് ഏതെങ്കിലും ഒരു സംഘടന എന്തെങ്കിലും ഒരു താൽപ്പര്യത്തിന്റെ പേരിൽ എടുത്തതാണെന്നു കരുതാനാവില്ല. എൻ. എസ്. എസ്, എസ്. എൻ. ഡി. പി, ബ്രാഹ്മണസഭ അടക്കം ഒട്ടുമിക്ക ഹിന്ദുസംഘടനകളും ഒട്ടേറെ നിഷ്പക്ഷരായ സാമൂഹ്യപ്രവർത്തകരും ഡോക്ടർ ജോർജ്ജ് ഓണക്കൂർ അടക്കമുള്ള ആത്മാഭിമാനമുള്ള സാഹിത്യകാരൻമാരും ഈ വിഷയത്തിൽ പ്രതിഷേധമുള്ളവരാണ്. ഇനി ഒരു സംഘടനയുടേയും പിൻബലമില്ലെങ്കിലും ഈ പ്രതിഷേധം ഹിന്ദുസമൂഹം ഏറ്റെടുക്കുമായിരുന്നു.

ഒരുപാടു കാലത്തെ അവഗണനയും വിവേചനവും അവഹേളനവും മൂലം കേരളത്തിലെ ഭൂരിപക്ഷസമുദായത്തിനിടയിൽ വലിയ പ്രതിഷേധം സ്വമേധയാ ഉടലെടുത്തിരിക്കുന്നു എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. നബി തിരുമേനിയുടെ കാര്യത്തിൽ എടുത്ത നിലപാട് ഹിന്ദുസമൂഹത്തോടും കാണിക്കേണ്ടതായിരുന്നു എന്ന അഭിപ്രായം പൊതുസമൂഹത്തിൽ പലർക്കുമുണ്ട്. ഒട്ടേറെ മുസ്ളീം കൃസ്ത്യൻ സഹോദരൻമാർക്കും ഇതേ അഭിപ്രായമുണ്ട്. മറ്റു പല തലങ്ങളിലേക്കും ഇത് വളരുന്നതിനു മുൻപ് ദുരഭിമാനം വെടിഞ്ഞ്‌ ഹിന്ദുസമൂഹത്തോട് മാപ്പുപറയാൻ ബന്ധപ്പെട്ടവർ തയ്യാറാവുകയാണ് വേണ്ടത്.

ഒരു കോൺഗ്രസ്സ് നേതാവ്‌ ഭീമാ ജ്വല്ലറി പൂട്ടിക്കണമെന്നു പറഞ്ഞതായി കേട്ടു. അതൊന്നും നടക്കുന്ന കാര്യമല്ല. ആ നേതാവ് സ്വന്തം പാർട്ടിയുടെ കച്ചവടം കേരളത്തിൽ പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത മറക്കേണ്ട. കേരളത്തിലെ ഭൂരിപക്ഷ സമൂഹം മനസ്സുവെച്ചാൽ ഒരു സ്ഥാപനമല്ല ഒരായിരം സ്ഥാപനം ഇവിടെ ഉയർത്തിക്കെണ്ടുവരാൻ കഴിയുമെന്ന് ഓർമ്മിക്കുന്നത് നല്ലത്. ഇവിടുത്തെ സ്വർണ്ണക്കള്ളക്കടത്തുകാർ നടത്തുന്ന ഏതെങ്കിലും ഒരു സ്ഥാപനത്തെക്കുറിച്ച് ഇങ്ങനെ പറയാനുള്ള ആർജ്ജവം കേണഗ്രസ്സ് തറവാട്ടിൽ പിറന്ന ആണരൊത്തനു ഈ നൂറ്റാണ്ടിലുണ്ടാവുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button