Latest NewsIndia

പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിയെ വീട്ടിൽ കയറി വെടിവെച്ചു

യുവാവുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതോടെ പെൺകുട്ടിയെ പ്രതി

ന്യൂഡൽഹി: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ കാമുകൻ വീട്ടിൽ കയറി വെടിവെച്ചു. ഡൽഹിയിലെ ഭാരത് നഗറിൽ ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. യുവാവുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതോടെ പെൺകുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്‌തിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് കൊലപാതകശ്രമത്തിന് യുവാവിനെതിരെ കേസെടുത്തു.

ALSO READ: മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ആളെ വെടിവെച്ചു കൊന്നു

പെൺകുട്ടി ബന്ധുവിന്റെ വീട്ടിലുണ്ടെന്ന് അറിഞ്ഞ യുവാവ് ഓഗസ്റ്റ് നാലിന് രാത്രിയിൽ വീട് അതിക്രമിച്ച് കയറുകയും പെൺകുട്ടിക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. വെടിയൊച്ച കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയെ ബന്ധുക്കൾ ഉടനടി ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button