ഹൈദ്രബാദ് : മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്ന് ജയില്‍ വാര്‍ഡനെ കാണാതായി. മേല്‍ ഉദ്യോഗസ്ഥനെതിരെ ആത്മഹത്യാക്കുറിപ്പും, വീഡിയോ ദ്യശ്യങ്ങളും പകര്‍ത്തി വച്ചതിനു ശേഷമാണ് കെ. ശ്രീനിവാസന്‍ എന്ന ജയില്‍ വാര്‍ഡനെ കാണാതായത്.
ഞായറാഴ്ചയാണ് ഹൈദ്രബാദിലെ ചേര്‍ലപ്പള്ളി ജയിലിലെ വാര്‍ഡന്‍ കെ. ശ്രീനിവാസനെയാണ് ആത്മഹത്യാക്കുറിപ്പും, വീഡിയോ ദൃശ്യങ്ങളും ഉന്നത അധികാരികള്‍ക്ക് അയച്ചു നല്‍കിയ ശേഷം കാണാതായത്. ജയില്‍ സൂപ്പറണ്ടിന്റെ പീഡനം മൂലം താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും, മരണത്തിന്റെ പൂര്‍ണ ഉത്തരവാദി സൂപ്പറണ്ടാണെന്നുമാണ് കത്തിലുള്ളത്.
Also Read : ദമ്പതികളുടെ മരണം: ആത്മഹത്യാക്കുറിപ്പില്‍ നിന്നും ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയെല്ലെന്നും കത്തിലുണ്ട്. അദ്ദേഹത്തിന്റെ തിരോധാനത്തെ തുടര്‍ന്ന് വാര്‍ഡന്റെ കുടുംബം അദ്ദേഹത്തോട് വീട്ടിലേയ്ക്ക് മടങ്ങി വരണമെന്ന് അപേക്ഷിച്ചു. ഭാര്യയേയും കുട്ടികളെയും സഹായിക്കണമെന്ന അഭ്യര്‍ത്ഥനയും കുറിപ്പിലുണ്ട്.
Post Your Comments