മുംബൈ: രണ്ടാം വയസില്‍ അമ്മ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ വളര്‍ത്തി. എന്നാല്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം ഉപേക്ഷിച്ച മകളെ തിരിച്ചുവേണം അവകാശവാദവുമായി എത്തി. തുടര്‍ന്ന് തനിക്ക് മകളെ തിരിച്ചുവേണമെന്ന് കോടതിയില്‍ കേസ് നല്‍കുകയായിരുന്നു. എന്നാല്‍ ഈ കേസില്‍ പെണ്‍കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് പെറ്റമ്മയ്ക്ക് കോടതിയില്‍ നിന്നും തിരിച്ചടി.
രണ്ടാം വയസില്‍ ഉപേക്ഷിച്ച മകളെ തിരിച്ചുവേണം എന്ന അമ്മയുടെ അപേക്ഷയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പോറ്റി വളര്‍ത്തിയവര്‍ക്കൊപ്പം അയച്ചു. പോറ്റമ്മയുടെ കൂടെ പോയാല്‍ മതിയെന്നും അതാണു തന്റെ വീടെന്നും ഇപ്പോള്‍ പതിനാലു വയസുകാരിയായ പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെയാണ് ബോംബെ ഹൈക്കോടതി തീരുമാനത്തില്‍ എത്തിയത്.
Read Also : ഒന്നരവയസുകാരിയെ മാതാവ് കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി
അനാഥയായ പെണ്‍കുട്ടിയെ മുസ്‌ലിം കുടുംബമാണ് സ്വന്തം വീട്ടിലെ കുഞ്ഞിനെപോലെ 12 കൊല്ലം വളര്‍ത്തിയത്. എന്നാല്‍, ഏതാനും മാസം മുന്‍പ് കുട്ടിയെ അമ്മയും പുരുഷസുഹൃത്തും ചേര്‍ന്നു മുംബൈയിലെത്തി ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു. സംഭവത്തില്‍ ശിശുക്ഷേമ സമിതി ഇടപെടുകയും ചെയ്തു.
Post Your Comments