ബദിയഡുക്ക: പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിട്ടും തുറന്നു കൊടുക്കാതെ അങ്കണവാടി കുട്ടികളോട് അധികൃതരുടെ ക്രൂരത. കാറഡുക്ക ബ്ലോക്ക് ഐസിഡിഎസിനു കീഴില്‍ ദേലംപാടി പഞ്ചായത്തിലെ 12ാം വാര്‍ഡ് ബാലനടുക്കത്ത് നിര്‍മിച്ച അങ്കണവാടി കെട്ടിടമാണ് തുറന്നു കൊടുക്കാത്തതിനാല്‍ ഉപയോഗശൂന്യമായി നോക്കുക്കുത്തിയായിരിക്കുന്നത്.
ഇപ്പോള്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്ന കെട്ടിടം സ്വകാര്യ വ്യക്തയുടെ ഉടമസ്ഥതയിലുള്ളതാണ്. ഓട് മേഞ്ഞ ഈ കെട്ടിടം കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയായതോടെ വെല്‍ഫെയര്‍ കമ്മിറ്റിയുടെയും പരിസരവാസികളുടെയും നിരന്തരമായ പരാതിയെത്തുടര്‍ന്ന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 12ലക്ഷം രൂപ ചെലവില്‍ അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ കെട്ടിടം തുറന്നു നല്കാന് അധികൃതര്‍ തയാറായിട്ടില്ല .
Also Read : അങ്കണവാടികളില്‍ കുട്ടികളെ നിര്‍ബന്ധിച്ച് ഉറക്കേണ്ട-പാചകത്തിന് മണ്-സ്റ്റീല്‍ പാത്രങ്ങള്‍ മാത്രം
25 കുട്ടികളോളം ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ഉള്ളത് അഞ്ചോ ആറോ കുട്ടികള്‍ മാത്രമാണ് .കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം മാതാപിതാക്കള്‍ കുട്ടികളെ ഇവിടേക്ക് പറഞ്ഞയക്കാന്‍ തയ്യാറാകുന്നില്ല. കാലപ്പഴക്കം ചെന്ന കെട്ടിടത്തില്‍നിന്നും എത്രയും പെട്ടെന്ന് അങ്കണവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം.
Post Your Comments