ദുബായ് : അഞ്ഞൂറോളം തൊഴിലാളികള്‍ക്ക് പൊതുമാപ്പ് ആവശ്യപ്പെട്ട് ദുബായ് കമ്പനി. തൊഴിലാളികളെ അനധികൃതമായി താമസിച്ചതിന്റെ പിഴ ഒഴിവാക്കി പൊതുമാപ്പ് നല്‍കണമെന്നാണ് ആവശ്യം. ഏതാണ്ട് 500,000 ദിര്‍ഹം പിഴയായി വരും.
ശിക്ഷാ നടപടികളുണ്ടാകാതെ നാട്ടിലേയ്ക്ക് തിരിച്ചു പോകാനോ, അവിടെ തന്നെ ജോലി ചെയ്യാനോ അവസരം ഉണ്ടാക്കി കൊടുക്കുകയാണ് പൊതുമാപ്പിന്റെ ലക്ഷ്യം.സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത്തരത്തിലുള്ള നീക്കവുമായ് കമ്പനി മുന്നോട്ട് വന്നിരിക്കുന്നത്. തൊഴിലാളികളുടെ വിസ പുതുക്കാന്‍ മാനേജ് മെന്റിന് ഇതുവരെ കഴിഞ്ഞില്ലെന്ന് അല്‍ അവീര്‍ ഇമിഗ്രേഷന്‍ സെന്ററിലെത്തിയ കമ്പനി പ്രതിനിധി സൗഫിയാന നിമര്‍ മുസ്തഫ പറയുന്നു.
Read also:വർഷങ്ങൾ നീണ്ട ലിവിങ് ടുഗെതര്‍ അവസാനിപ്പിച്ചു ; യുവതിയോട് യുവാവിന്റെ ക്രൂരത ഇങ്ങനെ
അഞ്ഞൂറ് തൊഴിലാളികളില്‍ ചിലരെ നാട്ടിലേയ്ക്ക് മടക്കി അയക്കാനും ബാക്കിയുള്ളവരുടെ വീസ പുതുക്കി വാങ്ങാനുമാണ് കമ്പനി ഇപ്പോള്‍ അധികൃതരെ സമീപിച്ചിരിക്കുന്നത്.ആയിരക്കണക്കിനാളുകളാണ് പൊതുമാപ്പിന്റെ ആനുകൂല്യം തേടി ദുബായിലെ അല്‍ അവീര്‍ ആം നെസ്റ്റി സെന്ററിലെത്തുന്നത്.
Post Your Comments