ന്യൂയോർക്ക്: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ച ഇന്ത്യൻ യുവാവിനെതിരെ കനത്ത നടപടി. അമേരിക്കൻ കോടതി നാലു വർഷം കഠിനതടവാണ് യുവാവിന് വിധിച്ചത്. അഭിജിത്ത് ദാസ് (28)എന്ന യുവാവാണ് പ്രതി.
പോലീസ് അഭിജിത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത കമ്പ്യൂട്ടറില്‍ നിന്ന് കുട്ടികളുടെ 1000 ത്തോളം അശ്ലീല ചിത്രങ്ങളും 380 ല്‍ പരം അശ്ലീല വീഡിയോകളും പോലീസ് കണ്ടെടുത്തു. കുട്ടികളെ വീഡിയോകളും ചിത്രങ്ങളും കാണിച്ച് ഇയാൾ പീഡനശ്രമവും നടത്തിയിരുന്നു.
Read also:ഉപ്പള കൊലപാതകം രണ്ട് പ്രതികള്‍ പോലീസില്‍ കീഴടങ്ങി
കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ വിതരണം, സ്വീകരണം, കൈവശം വയ്ക്കൽ എന്നിവ യുഎസിൽ നിരോധിച്ചതിനു പിന്നാലെയാണ് അഭിജിത്തിനെ പിടികൂടിയത്.
Post Your Comments