KeralaLatest News

ഉപ്പള കൊലപാതകം രണ്ട് പ്രതികള്‍ പോലീസില്‍ കീഴടങ്ങി

കാസര്‍കോട്:  ഉപ്പളയില്‍ സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ രണ്ട് പ്രതികള്‍ കുമ്പള പോലീസില്‍ കീഴടങ്ങി. പ്രതികളായ ഉപ്പള പ്രതാപ് നഗറിലെ അശ്വത്, കാര്‍ത്തിക് എന്നിവരാണ് കീഴടങ്ങിയത്. പ്രതികള്‍ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസ് പറഞ്ഞു. പൈവളികെ റോഡില്‍ സോങ്കാല്‍ പ്രതാപ്നഗറിലെ അബൂബക്കര്‍ സിദ്ധിഖ് (23 ) നെയാണ് കുത്തി കൊപ്പെടുത്തിയത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സിദ്ധിഖിനെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിയ്ക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും ആഴത്തില്‍ കുത്തേറ്റ സിദ്ധിഖിനെ നാട്ടുകാരും സി.പി.എം പ്രവര്‍ത്തകരും ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

Also Read : ഭർത്താവിന്റെ സുഖജീവിതം കണ്ട് സഹിച്ചില്ല; ഗർഭിണിയായിരുന്ന രണ്ടാം ഭാര്യയെ ചുട്ടുകൊന്നു; ഒടുവിൽ കുറ്റം സമ്മതിച്ച് ആദ്യഭാര്യ

സോങ്കാലിലെ അനധികൃത മദ്യവില്‍പനയെ അബൂബക്കര്‍ സിദ്ധിഖിന്റെ നേതൃത്വത്തില്‍ എതിര്‍ത്തിരുന്നു. പലതവണ അബൂബക്കറും കൂട്ടരും പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിലുള്ള പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button