Latest NewsIndia

43 മയിലുകൾ ജീവനറ്റ നിലയില്‍; വിഷം നൽകിയതെന്ന് നി​ഗമനം

വിഷം അടങ്ങിയ ധാന്യമണികള്‍ കഴിച്ചാവാം ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം

ചെന്നൈ: മധുരയിലെ മംഗലക്കുടിയില്‍ ദുരൂഹസാഹചര്യത്തില്‍ 43 മയിലുകളെ കൂട്ടമായി ചത്ത നിലയില്‍ കണ്ടെത്തി. 34 പെണ്‍മയിലുകളും 9 ആണ്‍മയിലുകളുമാണ് ചത്തത്. ശനിയാഴ്ച്ച രാവിലെ തീറ്റ കൊടുക്കാൻ എത്തിയ കര്‍ഷകനാണ് മയിലുകളെ കനാലിനടുത്ത് ചത്ത നിലയില്‍ കണ്ടെത്തിയത്. മയിലുകളുടെ മൃതദേഹം പോസ്റ്റുമോർട്ടിനായി അയച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നു മധുര വന്യജീവിസങ്കേത റെയ്ഞ്ച് ഓഫീസല്‍ എസ് അറുമുഖം പറഞ്ഞു.

വിഷം അടങ്ങിയ ധാന്യമണികള്‍ കഴിച്ചാവാം ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം എന്നും ആരെങ്കിലും ധാന്യമണിയിൽ വിഷം കലർത്തി നൽകിയതാവാം എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന സ്ഥലത്തുനിന്നും ശേഖരിച്ച ധാന്യമണികളുടെ സാമ്പിളുകൾ വിദ​ഗ്ധ പരിശോധനയ്ക്കായി അയച്ചു. എല്ലാ ദിവസവും ഈ പ്രദേശത്ത് ധാന്യം തേടി മയിലുകള്‍ കൂട്ടത്തോടെ വരാറുള്ളതായി പ്രദേശവാസി പി ഒാ രാജ പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് കുറച്ച് മയിലുകൾ മാത്രമാണ് ഈ ​ഗ്രാമത്തിൽ വന്നിരുന്നത്. എന്നാൽ പ്രദേശവാസികൾ തീറ്റ കൊടുക്കാൽ തുടങ്ങിയതോടെയാണ് കൂടുതൽ മയിലുകൾ ​ഗ്രാമത്തിൽ എത്താൻ തുടങ്ങിയതെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button