സൂറിച്ച്: വിമാനം തകര്‍ന്നുവീണു നിരവധി പേര്‍ മരിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ മലനിരകളിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ 20 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 1939ലെ യുദ്ധകാലത്ത് ജര്‍മനിയില്‍ നിര്‍മിച്ച ജങ്കര്‍ ജെയു52 എച്ച്ബി-എച്ച്ഒടി വിമാനമാന്നു തകര്‍ന്നു വീണത്. സ്വിസ് വ്യോമസേനയുമായി ബന്ധമുള്ള എച്ച്യു-എയര്‍ കമ്പനിയുടേതാണു വിമാനം. വിമാനത്തില്‍ 17 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നതെന്നും ഇവരെല്ലാം മരിച്ചെന്നും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also : യാത്രാവിമാനം തകര്‍ന്നു വീണു : അപകടം പറന്നുയർന്ന് മിനിട്ടുകൾക്കകം
2500 അടി മുകളില്‍ നിന്ന് പിസ് സെഗ്നാസ് പര്‍വതത്തിലേക്കു വിമാനം തകര്‍ന്നു വീണാണ് അപകടം. സ്വിറ്റ്‌സര്‍ലന്‍ഡിനു തെക്ക് ടിസിനോയില്‍ നിന്നാണു വിമാനം പറന്നുയര്‍ന്നത്. സൂറിച്ചിനു സമീപം സൈനിക വ്യോമത്താളത്തില്‍ ഇറങ്ങാനിരിക്കെയായിരുന്നു അപകടം.
Post Your Comments