റിയാദ്: നിയമം ലംഘനം നടത്തി സൗദിയില്‍ തുടരുന്നവരെ വ്യാപകമായി പിടികൂടി നിയമങ്ങള്‍ സ്വീകരിതക്കുകയാണ് സൗദി അറേബ്യ. ചട്ടലംഘനം നടത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയ്ക്കും സൗദി തയാറല്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ 10000ത്തിലധികം പേരെ അറസ്റ്റ് ചെയ്തു. മാത്രമല്ല, ഇവരെ കയറ്റിവിടുകയും ചെയ്തു. സൗദി ഭരണകൂടം സ്വീകരിക്കുന്ന പുതിയ നടപടികളുടെ വിവരങ്ങള്‍ സൗദി ഗസറ്റാണ് പുറത്തുവിട്ടത്. ഇതോടെ പണികിട്ടുന്നത് പല പ്രവാസികള്‍ക്കുമാണ്.
കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ചട്ടം ലംഘിച്ച് താമസിക്കുന്നവരെ പിടികൂടാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയിരുന്നു. അടുത്തിടെയാണ് കര്‍ശനമാക്കിയത്. ഉംറവിസയിലെത്തി ജോലി തേടുന്നവരും ഒട്ടേറെയാണ് അന്വേഷണത്തില്‍ തെളിഞ്ഞു. സൗദി പ്രസ് ഏജന്‍സിയാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആദ്യം കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ നവംബര്‍ മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 15 ലക്ഷത്തോളം പേരെയാണ് അറസ്റ്റ് ചെയ്തത്.
Also Read : സൗദിയിൽ പ്രത്യേക കോടതികൾ സ്ഥാപിച്ചു
നിയമവിരുദ്ധമായി സൗദിയില്‍ എത്തിയ 2000ത്തോളം സ്ത്രീകളെയും പിടികൂടിയിട്ടുണ്ട്. ഇവരെ വിവിധ തടവ് കേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരിക്കുകയാണ്. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെയും നാടുകടത്തും. ഈ രാജ്യക്കാരുടെ എംബസികളുമായി സൗദി സുരക്ഷാ വിഭാഗം ബന്ധപ്പെട്ടിട്ടുണ്ട്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് സൗദിയില്‍ ഒട്ടേറെ വിദേശികള്‍ കഴിയുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മതിയായ താസമരേഖകള്‍ ഇല്ലാത്തവരും നിരവധിയാണ്.
19 മന്ത്രാലയങ്ങളും വകുപ്പുകളും ഒരുമിച്ചാണ് നിയമലംഘകരെ തേടിയിറങ്ങിയിട്ടുള്ളത്. തൊഴില്‍ മന്ത്രാലയം, സാമൂഹിക വികസന വകുപ്പ്, പാസ്പോര്‍ട്ട് ഡയറക്ട്രേറ്റ് എന്നിവരെല്ലാം ഉള്‍പ്പെട്ട സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുന്നത്. കൂടാതെ നിയമലംഘകരെ സഹായിക്കുകയും അവര്‍ക്ക് താമസിക്കാന്‍ സൗകര്യം നല്‍കുകയും ചെയ്ത 474 സൗദിക്കാരില്‍ നിന്ന് പിഴയീടാക്കി. 16 പേര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ ഇവരില്‍ നിന്നും പിഴയീടാക്കും.
Post Your Comments